കൊച്ചി: അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന ബദൽ സിസ്റ്റം പരീക്ഷിക്കുന്നതിനായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും ഇന്ന് സ്പെഷ്യൽ വ്യാപാരം നടത്തും. ഈ വർഷം മൂന്നാമത്തെ ശനിയാഴ്ചയാണ് സ്പെഷ്യൽ വ്യാപാരത്തിൽ വിപണി പ്രവർത്തിക്കുന്നത്. വ്യാപാര സമയം ദീർഘിപ്പിക്കുന്നതിനെതിരെ നേരത്തെ നിരവധി ബ്രോക്കർമാർ ശക്തമായി രംഗത്ത് എത്തിയിരുന്നു. ഇന്ന് രാവിലെ 9.15 മുതൽ പത്ത് മണി വരെയാണ് ആദ്യ സെഷൻ. അടുത്ത സെഷൻ രാവിലെ 11.45 മുതൽ ഉച്ചക്ക് 12.40 വരെയും നടക്കും. സാധാരണ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.15 മുതൽ വൈകിട്ട് 3.30 വരെയാണ് എക്സ്ചേഞ്ചുകളിലെ വ്യാപാര സമയം.