d

മലയാളത്തിലെ ശ്രദ്ധേയരായ യുവതാരങ്ങളായ ഹക്കിം ഷാജഹാനും സ ന അൽത്താഫും വിവാഹിതരായി. സന അൽത്താഫ് ആണ് ജസ്റ്റ് മാരീഡ് എന്ന കുറിപ്പോടെ വിവാഹ വാർത്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഹക്കിം ഷാജഹാനും പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ചിത്രങ്ങളും സന പങ്കുവച്ചിട്ടുണ്ട്.

തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശിയാണ് ഹക്കിം. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ദുൽഖർ ചിത്രം എ.ബി.സി.ഡിയിലൂടെയാണ് സിനിമാ അരങ്ങേറ്റം. തുടർന്ന് പ്രക്കാട്ടിന്റെ തന്നെ ചാർളിയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. സമീപകാലത്ത് ഹിറ്റായ പ്രണയവിലാസം എന്ന ചിത്രത്തിലെ ഹക്കിമിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. രക്ഷാധികാരി ബൈജു. കൊത്ത്, വിശുദ്ധ മെജോ, പ്രിയൻ ഓട്ടത്തിലാണ്, അർച്ചന 31 തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ. കടകൻ, ഒരു കട്ടിൽ ഒരു മുറി , പൊറാട്ട് നാടകം എന്നിവയാണ് പുതിയ സിനിമകൾ.

View this post on Instagram

A post shared by Sana Althaf (@sana.althaf_)

കാക്കനാട് സ്വദേശിയായ സന , ലാൽ ജോസ് ചിത്രം വിക്രമാദിത്യനിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ദുൽഖറിന്റെ സഹോദരിയുടെ വേഷമായിരുന്നു സനയുടേത്. തുടർന്ന് ഫഹദ് ചിത്രം മറിയംമുക്കിൽ നായികയായി. റാണി പദ്മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. തമിഴിൽ ചെന്നൈ 28ന്റെ രണ്ടാം ഭാഗത്തിലും ആർ.കെ. നഗറിലും പ്രധാന വേഷങ്ങളിലെത്തി. ഉപ്പ അൽത്താഫ് നിർമ്മാതാവാണ്.