varkkala-open
വർക്കല ഓപ്പൺ ടെന്നിസിൽ ജേതാക്കളായവർ വർക്കല നഗരസഭാചെയർമാൻ കെ.എം ലാജിക്കും മുഖ്യ സംഘാടകൻ ഡോ.എ.ഷേർഷയ്ക്കും ഒപ്പം

തിരുവനന്തപുരം : പ്രൊഫഷണൽ ടെന്നിസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന വർക്കല ഓപ്പൺ ടെന്നിസിൽ പുരുഷ വിഭാഗം സിംഗിൾസിൽ ആന്റണി ഗ്രേസും വനിതാ സിംഗിൾസിൽ ഷമിം ഷേർഷയും ജേതാക്കളായി. ഫൈനലിൽ സുധീഷ് സുദർശനെയാണ് ആന്റണി തോൽപ്പിച്ചത്. സഹോദരി ഷഫിയ ഷേർഷയെ തോൽപ്പിച്ചാണ് ഷമിമ വനിതാ സിംഗിൾസ് ജേതാവായത്. മിക്സഡ് ഡബിൾസിൽ ബിജു മണി-ഭവ്യ സഖ്യം ഫൈനലിൽ ബിജു വിജയൻ- സാറാ കോശി സഖ്യത്തെ കീഴടക്കി ജേതാക്കളായി. പുരുഷ ഡബിൾസിൽ ബിജു വിജയൻ -ബിനീഷ് സഖ്യത്തെ തോൽപ്പിച്ച് രവീന്ദ്രനാഥ് - സാംസൺ സഖ്യം ജേതാക്കളായി. അമേൻ മാത്യു (അണ്ടർ 16 ബോയ്സ്), നിവിൻ എസ് വിനോദ് (അണ്ടർ 14 ബോയ്സ്), പാർത്ഥൻ എസ്. കെ(അണ്ടർ 12 ബോയ്സ്), കൃഷ്ണരാജ് വി (അണ്ടർ 10 ബോയ്സ് ), വൈഷ്ണവി (അണ്ടർ 12 ഗേൾസ്) എന്നിവർ വിവിധ ഏജ് കാറ്റഗറികളിൽ ജേതാക്കളായി. സമാപന സമ്മേളനം വർക്കല നഗരസഭാ ചെയർമാൻ കെ.എം ലാജി ഉദ്ഘാടനം ചെയ്തു.