ipl

ബംഗളൂരു: ഐ.പി.എല്ലിൽ പ്ലേ ഓഫിലേക്ക് അവശേഷിക്കുന്ന ഒരേയൊരു സ്ലോട്ടിനായി ഇന്ന് നോക്കൗട്ട് പോരാട്ടത്തിനൊരുങ്ങി ബംഗളൂരു റോയൽ ചലഞ്ചേഴ്സും ചെന്നൈ സൂപ്പർ കിംഗ്സും. ബംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമിയിൽ ഇന്ന് രാത്രി 7.30 മുതലാണ് മത്സരം. അതേസമയ സൂപ്പാരാട്ടത്തിന് മഴവില്ലനാവുമോയെന്ന പേടിയുമുണ്ട്. മഴയത്തുടർന്ന് മത്സരം നടക്കാതെ വന്നാൽ ഇരുടീമിനും ഓരോപോയിന്റ് വീതം ലഭിക്കുകയും ചെന്നൈ പ്ലേ ഓഫിൽ കടക്കുകയും ചെയ്യും. മഴപെയ്യരുതേയെന്ന പ്രാർത്ഥനയോടെയാണ് ബംഗളൂരു കാത്തിരിക്കുന്നത്. ചെന്നൈയ്ക്ക് 13 മത്സരങ്ങളിൽ നിന്ന് 14 പോയിന്റും ബംഗളൂരുവിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമാണുമുള്ലത്.

ഹൈദരാബാദും ഉറപ്പിച്ചു

വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് സൺറൈസേഴ്സ് ഹൈരബാദ് പ്ലേ ഓഫ് ഉറപ്പിച്ചത്. ഹൈ​ദ​രാ​ബാ​ദി​നി​പ്പോ​ൾ​ 13​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 15​ ​പോ​യി​ന്റാണുള്ളത്. ഗുജറാത്ത് നേരത്തേ തന്നെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു. ഗുജറാത്ത് നേരത്തേ തന്നെ പുറത്തായിരുന്നു. ഗു​ജ​റാ​ത്തി​ന്റെ​ ​സീ​സ​ണി​ലെ​ ​അ​വ​സാ​ന​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളും​ ​മ​ഴ​മൂ​ലം​ ​ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു.​ക​​​ഴി​​​ഞ്ഞ​​​ ​​​ദി​​​വ​​​സം ​കൊ​​​ൽ​​​ക്ക​​​ത്ത​​​ ​​​നൈ​​​റ്റ് ​​​റൈ​​​ഡേ​​​ഴ്സു​​​മാ​​​യി​​​ ​​​ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​ ​ഗു​ജ​റാ​ത്തി​ന്റെ​ ​​​മ​​​ത്സ​​​ര​​​വും​​​ ​​​​​​ ​​​അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ ി​​​ൽ​​​ ​​​ക​​​ന​​​ത്ത​​​ ​​​മ​​​ഴ​​​കാ​​​ര​​​ണം​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്നു.​​​ ​​​ഇ​തോ​ടെ​യാ​ണ് ​കൊ​ൽ​ക്ക​ത്ത​ ​പ്ലേ​ഓ​ഫ് ​ഉ​റ​പ്പി​ച്ച​ത്. 14​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 12​ ​പോ​യി​ന്റോടെയാണ് ഗുജറാത്ത് സീസൺ അവസാനിപ്പിക്കുന്നത്.

മുൻതൂക്കം ചെന്നൈയ്ക്ക്

ഇന്ന് മഴവന്നാലും ചെന്നൈ ടീമും ആരാധആകരും ഹാപ്പിയാണ്.മത്സരം ഉപേക്ഷിച്ചാൽ അവർ പ്ലേഓഫിലെത്തും. മികച്ച വിജയം നേടിയാൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്താൻ പോലും ചെന്നൈയ്ക്ക് അവസരമുണ്ട്. പക്ഷേ അതിന് ഹൈദരാബാദും രാജസ്ഥാനും തങ്ങളുടെ അവസാന മത്സരങ്ങളിൽ തോൽക്കണമെന്ന് മാത്രം. തോറ്റാൽപ്പോലും ചെന്നൈയ്ക്ക് പ്ലേ ഓഫ് സാധ്യതയുണ്ട്. ചെന്നൈ തോറ്റാൽമാത്രമേ ബംഗളൂരുവിനു സാധ്യതുള്ളൂ. നെറ്റ് റൺറേറ്റ് പരശോധിക്കുമ്പോൾ ഡൽഹി ക്യാപിറ്റൽസിനും ലക്നൗ സൂപ്പർ ജയ്‌ന്റ്സിനും (മുംബയ്ക്കെതിരായ മത്സരത്തിന് മുമ്പ്) സധ്യത വളരെ വിദൂരമാണ്.

പ്രതീക്ഷയോടെ ബംഗളൂരു

ആദ്യം ബാറ്റ് ചെയ്താൽ ബംഗളൂരുവിന് 18 റൺസിന്റെ ജയമെങ്കിലും നേടിയാലെ പ്ലേഓഫിലെത്താനാകൂ. . രണ്ടാമത് ബാറ്റ് ചെയ്താൽ 18.1 ഓവറിലെങ്കിലും ജയിക്കണം.