പത്തനംതിട്ട : ഭാര്യയുമായി വേർപിരിഞ്ഞിട്ടും തന്നെ വിവാഹം കഴിക്കാത്തതിന് കാമുകന്റെ വീടും ബൈക്കും തീയിട്ട സംഭവത്തിൽ യുവതി അറസ്റ്റിൽ. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്‌കുമാറിന്റെ വീടിന് തീയിട്ട കേസിലാണ് കാമുകി സുനിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. സുനിതയെ സഹായിച്ച സുഹൃത്ത് സതീഷും പിടിയിലായി.
വളരെക്കാലമായി രാജ്‌കുമാറും സുനിതയും തമ്മിൽ അടുപ്പത്തിലായിരുന്നു,. ഇതേത്തുടർന്ന് രാജ്‌കുമാറിന്റെ ഭാര്യയും സുനിതയുടെ ഭർത്താവും വിവാഹ ബന്ധം വേർപെടുത്തി. എന്നാൽ ഇതിന് ശേഷവും സുനിതയെ രാജ്‌കുമാർ വിവാഹം കഴിക്കാൻ കൂട്ടാക്കിയില്ല. ഈ വിരോധത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്‌കുമാറിന്റെ വീടിനും വാഹനത്തിനും തീയിടാൻ സുനിത തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തു കയറിയ ശേഷം മണ്ണെണ്ണയൊഴിച്ച് വീടിനും ബൈക്കിനും തീയിടുകയായിരുന്നു. തീ പടരുന്നത് കണ്ട അയൽവാസികൾ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു.
സംഭവത്തിൽ രാജ്‌കുമാർ പൊലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. നേരത്തെ മന്ത്രവാദം ഉൾപ്പെടെ നടത്തിയും രാജ്കുമാറിനെ അപായപ്പെടുത്താൻ സുനിത ശ്രമിച്ചിരുന്നതായ് പൊലീസ് പറഞ്ഞു. ഇത് കൂടാതെ
ഒരു മാസം മുൻപ് രാജ്‌കുമാറിന്റെ കാർ കത്തിനശിച്ചിരുന്നതായും വിവരമുണ്ട്. ഈ സംഭവത്തിലും രാജ്‌കുമാർ പൊലീസിൽ പരാതി നൽകിയിരുന്നില്ല.