case-diary-

ചെന്നൈ : പരസ്യചിത്രത്തിൽ അഭിനയിക്കാൻ എന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം മലയാളിയായ മോഡലിനെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പരസ്യ ഏജന്റ് സിദ്ധാർത്ഥ് പിടിയിൽ. എറണാകുളം സ്വദേശിയായ യുവതിയെയാണ് ഹോട്ടൽ മുറിയിൽ വച്ച് സിദ്ധാർത്ഥ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ചെന്നൈ റോയപ്പെട്ട പൊലീസാണ് യുവതിയുടെ പരാതിയിൽ കേസെടുത്തത്.

ഇംഗ്ലണ്ടിൽ ചിത്രീകരിക്കുന്ന പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവതിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. മുറിയിലെത്തിയ തന്നെ സിദ്ധാർത്ഥ് കടന്നു പിടിക്കാൻ ശ്രമിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു. മുറിയിൽ നിന്ന് ഇറങ്ങിയോടിയ യുവതി ഹോട്ടൽ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാർ വിവരം പൊലീസിൽ അറിയിച്ചു.

അതേസമയം നെയ്യാറ്റിൻകരയിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച​ കേ​സി​ൽ​ ​ഒ​രാ​ളെ​ ​മാ​രാ​യ​മു​ട്ടം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മാ​രാ​യ​മു​ട്ടം​ ​സ്വ​ദേ​ശി​ ​പ​ത്മ​കു​മാ​റി​നെ​യാ​ണ് ​(60​)​ ​പൊലീസ് അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ര​ണ്ട് ​മാ​സം​ ​മു​മ്പാ​ണ് ​കേ​സി​നാ​സ്‌​പ​‌​ദ​മാ​യ​ ​സം​ഭ​വം.​ വീട്ടിൽ ഒറ്റയ്ക്കായിരുന്ന ​പെ​ൺ​കു​ട്ടി​യെ​ ​ആ​ളൊ​ഴി​ഞ്ഞ​ ​ പു​ര​യി​ട​ത്തി​ൽ​ ​കൊ​ണ്ടു​പോ​യി​ ​പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ശാ​രീ​രി​ക​ ​അ​സ്വാ​സ്ഥ്യം ​ ​അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് ​പീ​ഡ​ന​വി​വ​രം​ ​കു​ട്ടി​ ​ഡോ​ക്ട​റോ​ട് ​പ​റ​ഞ്ഞ​ത്.​ ​തു​ട​ർ​ന്ന് ​ര​ക്ഷി​താ​ക്ക​ൾ​ ​മാ​രാ​യ​മു​ട്ടം​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​ റി​മാ​ന്റ് ​ചെ​യ്തു.