ipl

മും​ബ​യ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​മുംബയ് ഇന്ത്യൻസിനെ 18 റൺസിന് കീഴടക്കി ലക്നൗ സൂപ്പർ ജയ‌ന്റ്സ് സീസൺ വിജയത്തോടെ അവസാനിപ്പിച്ചു. ക്യാപ്ടനെ മാറ്റിയതുൾപ്പെ വിവാദങ്ങലളും കളിക്കളത്തിലെ തിരിച്ചടികളുമായി ഓർക്കാൻ ആഗ്രഹിക്കാത്തെ ഒരു സീസൺ സ്വന്തം മൈതാനമായ വാങ്കഡെയിൽ മുംബയ് തോൽവിയോടെ അവസാനിപ്പിച്ചു. ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ല​ക്നൗ​ ​സൂ​പ്പ​ർ​ ​ജ​യ്ന്റ്സ് 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 214​ ​റ​ൺ​സെ​ടു​ത്തു.​മറുപടിക്കിറങ്ങിയ മുംബയ്‌യുടെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ മഴമൂലം മത്സരം ഒരുമണിക്കൂറളം നിറുത്തിവയ്‌ക്കേണ്ടിവന്നു.പിന്നീട് പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രോഹിത് ശർമ്മ ( 38 പന്തിൽ 68), നമൻ ദിർ (28 പന്തിൽ 62) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ഡെവാൾഡ് ബ്രെവിസ് (23) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. സൂര്യകുമാ‌ർ (0), ഇഷാൻ കിഷൻ (14), ക്യാപ്ടൻ ഹാർദിക് (16) എന്നിവരെല്ലാം നിരാശപ്പെടുത്തി.


നേരത്തേ 29​ ​പ​ന്തി​ൽ​ 8​ ​സി​ക്സും​ 5​ ​ഫോ​റും​ ​ഉ​ൾ​പ്പെ​ടെ​ 75​ ​റ​ൺ​സ് ​നേ​ടി​യ​ ​നി​ക്കോ​ളാ​സ് ​പു​രാ​നാ​ണ് ​ല​ക്നൗ​വി​നെ​ 214​വ​രെ​യെ​ത്തി​ക്കാ​ൻ​ ​പ്ര​ധാ​ന​ ​പ​ങ്കു​വ​ഹി​ച്ച​ത്.​ ​
പ​തി​യെ​ ​നീ​ങ്ങു​ക​യാ​യി​രു​ന്ന​ ​ല​ക്നൗ​വി​ന്റെ​ ​സ്കോ​റിം​ഗ് ​വേ​ഗ​ത്തി​ലാ​ക്കി​യ​ത് ​നി​ക്കോ​ളാ​സാ​ണ്.​ ​ക്യാ​പ്ട​ൻ​ ​രാ​ഹു​ലി​നൊ​പ്പം​ ​(55​)​ ​നാ​ലാം​ ​വി​ക്ക​റ്റി​ൽ​ ​പു​രാ​ൻ​ 44​ ​പ​ന്തി​ൽ​ 109​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടാ​ണ് ​ഉ​ണ്ടാ​ക്കി​യ​ത്.