ring

പ്രണയിക്കുന്നവർക്ക് അപ്രതീക്ഷിത സമ്മാനം കൊടുക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്. അത്തരത്തിൽ സമ്മാനം കൊടുക്കുമ്പോൾ പങ്കാളിക്കുണ്ടാകുന്ന സന്തോഷവും ആശ്ചര്യവും ചിത്രീകരിക്കാൻ പലരും ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഉളള നിരവധി സംഭവങ്ങൾ നമ്മൾ മുൻപ് സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്.

ചില വീഡിയോകൾ കാണുമ്പോൾ നമ്മൾ തന്നെ അതിശയപ്പെടാറുണ്ട്. അത്തരത്തിൽ ഉളള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. എന്നാൽ ഈ വീഡിയോ കണ്ടതോടെ കൂടുതൽ പേരും ചിരിക്കുകയാണ് ചെയ്യുന്നത്.ദക്ഷിണ കൊറിയയിലാണ് സംഭവം നടന്നിരിക്കുന്നത്.

ഒരു മാളിൽ വച്ച് യുവാവ് ഐസ്‌ക്രീമിൽ മോതിരം ഒളിപ്പിച്ചതിന് ശേഷം തന്റെ കാമുകിക്ക് കൊടുക്കുന്നുണ്ട്. ശേഷം യുവാവ് കാമുകി ഐസ്‌ക്രീം കഴിക്കുന്നത് വളരെ സന്തോഷത്തോടെ ചിത്രീകരിക്കുന്നുണ്ട്. എന്നാൽ യുവതി ഒന്നുമറിയാതെ ഐസ്‌ക്രീം മുഴുവനായി കഴിച്ചുതീർക്കുന്നു. ഇതോടെ യുവാവ് ആശ്ചര്യത്തോടെ കാമുകിയുടെ വായിലേക്ക് നോക്കുന്നുണ്ട്. നിമിഷങ്ങൾക്കുളളിൽ യുവാവിന്റെ മുഖത്തുണ്ടായിരുന്ന ചിരി മാറി ദേഷ്യം വരുന്നതും കാണാൻ സാധിക്കും. യുവതിയാകട്ടെ ഐസ്‌ക്രീം കഴിച്ച് വളരെയധികം സന്തോഷത്തോടെ യുവാവുമൊത്ത് നടക്കുന്നതും കാണാം.

View this post on Instagram

A post shared by 항아리 (@k_kangs_)

'കെ കാംഗ്സ്' എന്ന ഇൻസ്​റ്റഗ്രാം പേജിൽ പോസ്​റ്റ് ചെയ്ത വീഡിയോ ഇതിനകം 13 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. വീഡിയോക്ക് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോതിരത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. കൂടുതലാളുകളും ചോദിക്കുന്നത് എന്നാലും ഒളിച്ചിച്ച മോതിരം എവിടെ പോയന്നാണ്.