chandrakanth

തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്തിനെ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ അൽകാപൂരയിലുളള വീട്ടിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തും നടിയുമായ പവിത്രാ ജയറാമിന്റെ മരണത്തിന് പിന്നാലെയാണ് ചന്ദ്രകാന്തിന്റെ മരണവും.

വെള്ളിയാഴ്ച ചന്ദ്രകാന്തിനെ ഫോണിൽ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടർന്ന് കുടുംബാം​ഗങ്ങൾ മുറിയുടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് താരത്തിന്റെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പവിത്ര ജയറാമിന്റെ മരണശേഷം ചന്ദ്രകാന്ത് ദുഃഖിതനായിരുന്നുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്. വിവാഹിതരാണെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഈ മാസം 12നാണ് പവിത്ര വാഹനാപകടത്തിൽ മരിച്ചത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ​ ​മെ​ഹ​ബൂ​ബ​ ​ന​ഗ​റി​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​ന​ടി​ ​സ​ഞ്ച​രി​ച്ച​ ​കാ​ർ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​ഡി​വൈ​ഡ​റി​ൽ​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​പി​ന്നാ​ലെ​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​നി​ന്ന് ​വ​രി​ക​യാ​യി​രു​ന്ന​ ​ബ​സ് ​കാ​റി​ൽ​ ​ഇ​ടി​ച്ചു.​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​പ​വി​ത്ര​ ​സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ​ ​മ​രി​ക്കുകയായിരുന്നു.​ ​

ക​ന്ന​ഡ​യ്ക്ക് ​പു​റ​മെ​ ​മ​റ്റു​ഭാ​ഷ​ക​ളി​ലും​ ​സ​ജീ​വ​മാ​യി​രു​ന്നു​ ​ന​ടി.​ ​തെ​ലു​ങ്ക് ​ടെ​ലി​വി​ഷ​ൻ​ ​പ​ര​മ്പ​ര​ ​'​ത്രി​ന​യ​നി​'​യി​ലൂ​ടെ​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​ ​ക​ർ​ണാ​ട​ക​യി​ലെ​ ​മാ​ണ്ഡ്യ​ ​ജി​ല്ല​യി​ലെ​ ​ഹ​ന​കെ​രെ​യി​ലേ​ക്ക് ​മ​ട​ങ്ങു​മ്പോ​ഴാ​ണ് ​അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ​അ​പ​ക​ട​ത്തി​ൽ ​ ​പ​വി​ത്ര​യു​ടെ​ ​ബ​ന്ധു​ ​അ​പേ​ക്ഷ,​ ​ഡ്രൈ​വ​ർ​ ​ശ്രീ​കാ​ന്ത്,​ ​ച​ന്ദ്ര​കാ​ന്ത് ​എ​ന്നി​വ​ർ​ക്ക് ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​താ​യി​ ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തിരുന്നു.​ ​