f

വിഷ്ണു മഞ്ചു നായകനായി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന കണ്ണപ്പ' എന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ കാജൽ അഗർവാൾ സുപ്രധാന വേഷത്തിൽ എത്തുന്നു.വിഷ്ണു മഞ്ചുവും കാജൽ അഗർവാളും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കണ്ണപ്പ. മൊസഗല്ലു' എന്ന ചിത്രത്തിൽ സഹോദരങ്ങളായി ഇരുവരും ആദ്യമായി ഒരുമിച്ചിരുന്നു.കണ്ണപ്പയിൽ
വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, നയൻതാര, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. അക്ഷയ് കുമാറിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പ്രഭാസ് കണ്ണപ്പയിൽ ജോയിൻ ചെയ്തത്.
മോഹൻ ബാബു ആണ് നിർമ്മാണം. പി .ആർ. ഒ ശബരി.