പത്തനംതിട്ട: ഏഴു വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷിച്ച് പത്തനംതിട്ട അതിവേഗ സ്‌പെഷ്യൽ കോടതി. പിഴത്തുക കുട്ടിയുടെ അമ്മയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.

ചങ്ങനാശേരി മാടപ്പള്ളി ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (40) ആണ് ശിക്ഷിക്കപ്പെട്ടത്. സ്‌പെഷ്യൽ ജഡ്ജ് ഡോണി തോമസ് വർഗീസിന്റേതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിനതടവ് കൂടി അനുഭവിക്കണം. 2 015 ഏപ്രിൽ 15 ന് വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെയ്‌സൺ മാത്യൂസ് ഹാജരായി.