swathik

ബാ​ങ്കോ​ക്ക്:​ ​താ​‌​യ്‌​ല​ൻ​ഡ് ​ഓ​പ്പ​ൺ​ ​ബാ​ഡ്മി​ന്റ​ൺ​ ​ടൂ​ർ​ണ​മെന്റി ​ൽ​ ​പു​രു​ഷ​ ​ഡ​ബി​ൾ​സി​ൽ​ ​ടോ​പ് ​സീ​ഡ് ​ഇ​ന്ത്യ​യു​ടെ​ ​സാ​ത്വി​ക് ​സാ​യ് ​രാ​ജ് ​-​ ​ചി​രാ​ഗ് ​ഷെ​ട്ടി​ ​സ​ഖ്യം​ ​ഫൈ​ന​ലി​ൽ​ ​ക​ട​ന്നു.​ ​സെ​മി​യി​ൽ​ ​ചൈ​ന​യു​ടെ​ ​ലു​മിം​ഗ്ചെ​-​ടാ​ങ് ​കൈ​വെ​യ് ​സ​ഖ്യ​ത്തെ​ ​നേ​രി​ട്ടു​ള്ള​ ​ഗെ​യി​മു​ക​ൾ​ക്ക് ​കീ​ഴ​ട​ക്കി​യാ​ണ് ​സാ​ത്വി​ക്-​ചി​രാ​ഗ് ​സ​ഖ്യം​ ​ക​ലാ​ശ​ക്ക​ളി​ക്ക് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.സ്കോ​ർ​:​ 21​-11,​ 21​-12.​ 34​ ​മി​നി​ട്ടി​ൽ​ ​മ​ത്സ​രം​ ​അ​വ​സാ​നി​ച്ചു.​ ​​ ​മൂ​ന്നാം​ ​റാ​ങ്കു​കാ​രാ​യ​ ​സാ​ത്വി​കും​ ​ചി​രാ​ഗും​ ​എ​ൺ​പ​താം​ ​റാ​ങ്കു​കാ​രാ​യ​ ​ചൈ​നീ​സ് ​സ​ഖ്യ​ത്തി​നെ​തി​രെ​ ​മ​ത്സ​ര​ത്തി​ൽ​ ​പൂ​ർ​ണ​ ​ആ​ധി​പ​ത്യം​ ​പു​ല​ർ​ത്തി.
ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​ഫൈ​ന​ലി​ൽ​ ​ചൈ​ന​യു​ടെ​ ​ത​ന്നെ​ ​ചെ​ൻ​ബോ​ ​യാം​ഗ് ​-​ലി​യു​ ​യി​ ​സ​ഖ്യ​മാ​ണ് ​സാ​ത്വി​കി​ന്റെ​യും​ ​ചി​രാ​ഗി​ന്റെ​യും​ ​എ​തി​രാ​ളി​ക​ൾ.2019​-​ൽ ​താ​യ്‌​ല​ൻഡി​ൽവെ​ച്ചാ​ണ് ​സാ​ത്വി​ക്-​ചി​രാ​ഗ് ​സ​ഖ്യം​ ​ത​ങ്ങ​ളു​ടെ​ ​ക​ന്നി​ ​സൂ​പ്പ​ർ​ 500​ ​കി​രീ​ടം​ ​നേ​ടി​യ​ത്.