ഗുവഹത്തി: ഐ.പി.എൽ പതിനേഴാം സീസണിലെ ലീഗ് ഘട്ടം ഇന്നവസാനിക്കും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ സൺറേസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. ഹൈദരാബാദിൽ ഉച്ചയ്ക്ക് 3.30 മുതലാണ് മത്സരം. ലീഗ് ഘട്ടത്തലെ അവസാന മത്സരം രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ്. ഗുവാഹത്തിയിലെ ബരസ്പര സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് പോരാട്ടം. ഹൈദരാബാദിനും രാജസ്ഥാനും പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനവും ക്വാളിഫയർ 1ഉം ഉറപ്പിക്കാൻ ഇന്നത്തെ മത്സരങ്ങൾ നിർണായകമാണ്.
21നാണ് ഒന്നാം ക്വാളിഫയർ.