actor

ആരോഗ്യത്തെക്കുറിച്ചും വ്യായാമത്തെയും കുറിച്ച് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ധാരാളം നടി നടന്മാർ ചലച്ചിത്ര മേഖലയിലുണ്ട്. ഇപ്പോഴിതാ മിനിറ്റുകളോളം ശീർഷാസനം ചെയ്യുന്ന ഒരു നടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ആരെന്ന് മനസിലായോ?.

മലയാളത്തിലും തമിഴ്ലും തെലുങ്കിലുമെല്ലാം സുപരിചിതയായ കീർത്തി സുരേഷാണ് അത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ലോകം തലകീഴായി കാണുന്നു' എന്ന തലക്കെട്ടോടെയാണ് കീർത്തി വീഡിയോ പങ്കുവച്ചിരിക്കുന്നത്. നടിയുടെ അടുത്ത് തന്റെ പെറ്റ് ഡോഗിയെയും കാണാം. ഒരു ഫാംഹൗസിൽ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. ഇത് ചെയ്യാൻ തന്നെ സഹായിച്ച ടാർസൻ ബോയ്ക്കും ചുറ്റും നടന്ന് തല കറങ്ങുന്നത് ഉറപ്പാക്കിയ ജ്യോതിക്കും ഇത് ഏറെ ആസ്വാദ്യമാക്കിയതിന് നെെക്കിക്കും നന്ദിയുണ്ടെന്ന് നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

View this post on Instagram

A post shared by Keerthy Suresh (@keerthysureshofficial)

സിനിമയിൽ വന്ന സമയത്ത് നിരവധി തവണ ബോഡി ഷെയിമിംഗ് നേരിട്ട നടിയാണ് കീർത്തി സുരേഷ്. എന്നാൽ പിന്നീട് കൃത്യമായ വ്യായാമവും ഡയറ്റും ചെയ്ത് തന്നെ വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായാണ് കീർത്തി എത്തിയത്. ഇപ്പോൾ ഫിറ്റ്നസ്റ്റിന് താരം ഏറെ ശ്രദ്ധ കൊടുക്കുന്നുണ്ട്. തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് തന്റെതായ സ്ഥാനം കണ്ടെത്തിയ കീർത്തി ഇപ്പോൾ ബോളിവുഡിലും സജീവമാവുകയാണ്. വരുൺ ധവാനൊപ്പം കീർത്തി എത്തുന്ന ബേബി ജോൺ റിലീസിനൊരുങ്ങുയാണ്.