hardik

മുംബയ്: ഐ.പി.എല്ലിൽ കഴിഞ്ഞ ദിവസം ലക്‌നൗ സൂപ്പർ ജയ്ന്റ്സിനോട് തോറ്റതിന് പിന്നാലെ ​കു​റ​ഞ്ഞ​ ​ഓ​വ​ർ​ ​നി​ര​ക്കി​ന്റെ​ ​പേ​രി​ൽ​ ​മും​ബ​യ് ഇന്ത്യൻസ് ​ക്യാ​പ്ട​ൻ​ ​ഹാ​ർ​ദി​ക് പാണ്ഡ്യയ്ക്ക് ​ഒ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​വി​ല​ക്കും​ 30​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​യും ശിക്ഷ വിധിച്ചു.​ ​ഇ​തോ​ടെ​ ​അ​ടു​ത്ത​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​മ​ത്സ​രം​ ​ഹാ​ർ​ദി​കി​ന് ​ന​ഷ്ട​മാ​കും.​ ​മ​റ്റ് ​താ​ര​ങ്ങ​ൾ​ക്കും​​ ​പി​ഴ​ ​ശി​ക്ഷ​യു​ണ്ട്. മത്സരത്തിൽ മുംബയ് 18 റൺസിന് തോറ്റിരുന്നു. സീസണിൽ മുംബയ്‌യുടെ പത്താം തോൽവിയായിരുന്നു ഇത്. ​ഐ.​പി.​എ​ൽ​ ​ച​രി​ത്ര​ത്തി​ൽ​ ​ര​ണ്ട് ​ത​വ​ണ​ ​പ​ത്താം​ ​സ്ഥാ​ന​ത്ത് ​ഫി​നി​ഷ് ​ചെ​യ്ത​ ​ടീ​മെ​ന്ന​ ​നാ​ണ​ക്കേ​ടി​ന്റെ​ ​റെ​ക്കാ​ഡും​ ​മും​ബ​യ്‌​യു​ടെ​ ​പേ​രി​ലാ​യി.​ 14 മത്സരങ്ങളിൽ നിന്ന് 4 ജയവുമായി 8 പോയിന്റാണ് അവസാന സ്ഥാനത്തുള്ള മുംബയ്‌യുടെ സമ്പാദ്യം.