കാലഘട്ടം ഇത്രയും വികസിച്ചെങ്കിലും ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് പ്രേതങ്ങളെക്കുറിച്ചുള്ളത്. ഇപ്പോഴും ഈ ചോദ്യത്തിന് രണ്ട് ഉത്തരങ്ങളാണ് ഉള്ളത്. ചിലർ പ്രേതം ഉണ്ടെന്ന് പറയുമ്പോൾ മറ്റ് ചിലർ അങ്ങനെ ഒന്ന് ഇല്ലെന്ന് പറയുന്നു. മരിച്ചവർ പ്രേതങ്ങളായി വരുമെന്നാണ് ചിലരുടെ വിശ്വാസം. എന്നാൽ ഇപ്പോഴിതാ ടെസ്ല കാറിൽ സഞ്ചരിക്കുമ്പോൾ പ്രേതത്തെ കാണാൻ കഴിയുമെന്നാണ് ചിലരുടെ അഭിപ്രായം.
കാർ ഓടിക്കുമ്പോൾ ഡ്രെെവർമാർക്ക് ഇത്തരത്തിലുള്ള അമാനുഷിക അനുഭവങ്ങൾ കാണുന്നതായി ചിലർ വ്യക്തമാക്കുന്നു. ടെസ്ല കാറിന്റെ ജിപിഎസിൽ ചില നിഗുഢമായ രൂപങ്ങൾ പ്രത്യക്ഷപ്പെടുന്നതാണ് ഇങ്ങനെ പറയാനുള്ള കാരണം. ടെസ്ല കാറിൽ നൂതന സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ വാഹനത്തിന് സമീപത്തുള്ള വസ്തുക്കളുടെ ദൃശ്യം കാറിനുള്ളിലെ സ്ക്രീനിൽ തെളിയും.
ഈ സ്ക്രീനിലാണ് ആരുമില്ലാത്ത സെമിത്തേരി വഴി പോകുമ്പോൾ കാറിന് ചുറ്റും ആളുകൾ ഉള്ളതായി കാണിക്കുന്നത്. ഇതിന്റെ വീഡിയോകളും അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. വീഡിയോയിൽ ആളുകളുടെ രൂപങ്ങളുള്ള ചില വസ്തുക്കളെ കാണാം. എന്നാൽ നേരിട്ട് നോക്കിയാൽ ആ സ്ഥലത്ത് ആരുമില്ല. ഈ അനുഭവം പല ഡ്രെെവർമാരും ഇതിന് മുൻപ് സോഷ്യൽ മീഡിയിയൽ പങ്കുവച്ചിട്ടുണ്ട്.
പിന്നാലെ ടെസ്ല കാറിന് പ്രേതത്തെ കാണാം എന്ന രീതിയിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ ഇന്നും വ്യക്തമല്ല. സെമിത്തേരിയുടെ സമീപത്ത് കൂടെ പോകുമ്പോൾ മണ്ണിനടിയിലുള്ള മനുഷ്യശരീരത്തെയാണ് കാർ സെൻസർ ചെയ്യുന്നതെന്നാണ് ചിലരുടെ അഭിപ്രായം.