anushka-sharma

ബം​ഗ​ളൂ​രു​: അവസാന ഓവർവരെ ആവേശം നിറഞ്ഞ് നിന്ന ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 27 റൺസിന് കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐ.പി.എൽ പതിനേഴാം സീസണിന്റെ പ്ലേ ഓഫിലെത്തിയിരുന്നു. ഇന്നലത്തെ മത്സരം ബംഗളൂരു ആരാധകർക്ക് ഏറെ നിർണായകം ആയിരുന്നു. ബംഗളൂരു തോറ്റാലോ 18 റൺസിൽ കുറഞ്ഞ് ജയിച്ചാലോ സീസണിൽ നിന്ന് പുറത്തേക്കുള്ള വഴി തുറക്കുമായിരുന്നു.

വിജയത്തിൽ വി​രാ​ട് ​കൊ​ഹ്‌​ലി മെെതാനത്തിൽ നിന്ന് കണ്ണീർ പൊഴിച്ചു. ഇത് കണ്ടുനിന്ന ആരാധകരുടെയും ഗാലറിയിൽ ഉണ്ടായിരുന്ന ഭാര്യ അനുഷ്കയുടെയും കണ്ണുകൾ നിറച്ചു. താരങ്ങളുടെയും ആരാധകരുടെയും സന്തോഷം പങ്കുവയ്ക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.

Aaarrr Ceeee Beeee ❤️👏

6️⃣ in a row for Royal Challengers Bengaluru ❤️

They make a thumping entry into the #TATAIPL 2024 Playoffs 👊

Scorecard ▶️ https://t.co/7RQR7B2jpC#RCBvCSK | @RCBTweets pic.twitter.com/otq5KjUMXy

— IndianPremierLeague (@IPL) May 18, 2024

ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​റോ​യ​ൽ​ ​ച​ല​ഞ്ചേ​ഴ്സ് ​ബം​ഗ​ളൂ​രു​ 20​ ​ഓ​വ​റി​ൽ​ 5​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 218​ ​റ​ൺ​സ് ​നേ​ടി. മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. 201 റൺസ് നേടിയിരുന്നെങ്കിൽ ചെന്നൈയ്ക്ക് പ്ലേ ഓഫിൽ എത്താമായിരുന്നു.

ചെന്നൈക്കായി ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയും (പുറത്താകാതെ 22 പന്തിൽ 42)​,​ എം.എസ് ധോണിയും (13 പന്തിൽ 25) ​27 പന്തിൽ 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി പൊരുതി നോക്കിയെങ്കിലും പ്ലേഓഫിൽ എത്താനായില്ല. അവസാന ഓവറിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈയ്ക്ക് 17 റൺസ് വേണമായിരുന്നു. യഷ് ദയാൽ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്തിൽ ധോണി സിക്സടിച്ച് ചെന്നൈയ്ക്ക് പ്രതീക്ഷ നൽകി.

എന്നാൽ അടുത്ത പന്തിൽ ധോണിയെ സ്വപ്നിൽ സിംഗിന്റെ കൈയിൽ എത്തിച്ച് യഷ് ബംഗളൂരുവിന് ബ്രേക്ക് ത്രൂനൽകി. തുടർന്നുള്ള നാല് പന്തിൽ നിന്ന് ഒരു റൺസ് മാത്രം വഴങ്ങിയ യഷ് ബംഗളൂരുവിന്റെ പ്ലേ ഓഫ് ഉറപ്പിക്കുകയായിരുന്നു. യഷ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഓപ്പണ‌ർ രചിൻ രവീന്ദ്രയാണ് (37 പന്തിൽ 61)യാണ് ചെന്നൈയുടെ ടോപ് സ്കോറർ. രഹാനെ 33 റൺസ് നേടി. ഒരു ഘട്ടത്തിൽ അവസാന സ്ഥാനത്തായിരുന്ന ആർ.സി.ബി തുടർച്ചയായ ആറ് ജയം നേടിയാണ് പ്ലേ ഓഫ് ഉറപ്പിച്ചത്. നിലവിൽ നാലാം സ്ഥാനത്താണവർ.


അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ക്യാ​പ്ട​ൻ​ ​ഫാ​ഫ് ​ഡു​പ്ലെ​സി​സ് ​(39​ ​പ​ന്തി​ൽ​ 54​),​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​(29​ ​പ​ന്തി​ൽ​ 47​),​ ​ര​ജ​ത് ​പ​ട്ടീ​ദാ​ർ​ ​(23​ ​പ​ന്തി​ൽ​ 41​),​ ​കാ​മ​റൂ​ൺ​ ​ഗ്രീ​ൻ​ ​(​പു​റ​ത്താ​കാ​തെ 17 പന്തിൽ 38),​​ ദി​നേ​ഷ് ​കാ​ർ​ത്തി​ക് ​(6​ ​പ​ന്തി​ൽ​ 14​),​ ​ഗ്ലെ​ൻ​ ​മാ​ക്സ്‌​വെ​ൽ​ ​(5​ ​പ​ന്തി​ൽ​ 16)​ ​എ​ന്നി​വ​രെ​ല്ലാം​ ​ബാ​റ്റ് ​കൊ​ണ്ട് ​നി​ർ​ണാ​യക​ ​സം​ഭാ​വ​ന​ ​ന​ൽ​കി.​ ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​കൊ​ഹ്‌​ലി​യും​ ​ഡു​പ്ലെ​സി​സും​ നല്ല​ ​തു​ട​ക്ക​മാ​ണ് ​ബം​ഗ​ളൂ​രു​വി​ന് ​ന​ൽ​കി​യ​ത്.​ ​ര​ണ്ടാം​ ​ഓ​വ​ർ​ ​മു​ത​ൽ​ ​ഇ​രു​വ​രും​ ​അ​ടി​തു​ട​ങ്ങി.​ മൂന്ന്​ ​ഓ​വ​റി​ൽ​ ​ബം​ഗ​ളൂ​രു​ ​വി​ക്ക​റ്റ് ​ന​ഷ്ട​മി​ല്ലാ​തെ​ 31​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​മ​ഴ​മൂ​ലം​ ​മ​ത്സ​രം​ ​നി​റു​ത്തി​ ​വ​ച്ചു.​ ​അ​ര​മ​ണി​ക്കൂ​റി​ന് ​ശേ​ഷ​മാ​ണ് ​പു​ന​രാ​ര​ഭി​ച്ച​ത്.​

​ഒ​ന്നാം​ ​വി​ക്ക​റ്റി​ൽ​ ​ഇ​രു​വ​രും​ 78​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ ​കൊ​ഹ്‌​ലി​യെ​ ​പു​റ​ത്താ​ക്കി​ ​സാ​ന്റ്ന​റാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​മൂ​ന്നാം​ ​വി​ക്ക​റ്റി​ൽ​ ​ഫാ​ഫും​ ​ഗ്രീ​നും​ 28​ ​പ​ന്തി​ൽ​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ 71​ ​റ​ൺ​സാ​ണ് ​ബം​ഗ​ളൂ​രു​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.​ ​ചെ​ന്നൈ​യ്ക്കാ​യി​ ​ശാർ​ദ്ദു​ൽ​ രണ്ട്​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.