union

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ വകുപ്പിൽ പഞ്ചായത്ത് സീനിയർ സെക്രട്ടറി /സീനിയർ സൂപ്രണ്ട് തസ്തികയിൽ നിന്ന് ഇന്റേണൽ വിജിലൻസ് ഓഫീസർ /അസിസ്റ്റന്റ് ഡയറക്ടർ തസ്തികളിലേക്ക് ഒഴിവുള്ളതും വിരമിക്കലിനെ തുടർന്ന് ഒഴിവ് വരുന്നതുമായ തസ്തികളിലേക്കുള്ള പ്രൊമോഷൻ പക്ഷപാതപരമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ആരോപിച്ചു.

ഹയർ ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി വിളിച്ചുകൂട്ടി പ്രൊമോഷൻ സമയബന്ധിതമായി നടത്താതെ പ്രസ്തുത തസ്തികകളിലേക്ക് ഒഴികെ ഹയർ ഡി.പി. സി.നടത്തുകയാണ്. എല്ലാ തസ്തികളിലേക്കും നിഷ്പക്ഷമായി ഡി.പി.സി. കൂടി പ്രൊമോഷൻ നീതിയുക്തമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് കെ.സി സുബ്രഹ്മണ്യൻ തദ്ദേശ വകുപ്പ് മന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും നിവേദനം സമർപ്പിച്ചു.