beer

ആഘോഷവേളകളിലെ മദ്യപാനം മനുഷ്യർ ഏറെ നാളുകളായി ശീലിച്ചുവരുന്നതാണ്. അത്തരം അവസരങ്ങളിൽ മദ്യപാനികൾ ചെയ്തുവന്നിരുന്ന ഒരു പതിവ് തെറ്റെന്ന തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ബിയർ എങ്ങനെയാണ് ഗ്ലാസിലേക്ക് പകരേണ്ടത് എന്നാണ് ഒരു യുവാവ് രസകരമായി വീഡിയോയിൽ പറഞ്ഞിട്ടുളളത്.

വീഡിയോയിൽ യുവാവിന്റെ കൈയിൽ രണ്ട് തണുത്ത ബിയർ ക്യാനുകളും ഗ്ലാസുകളും ഉണ്ട്. ബിയർ ഗ്ലാസിലേക്ക് പകരുന്നത് ഒരു കലയാണെന്നാണ് യുവാവിന്റെ അഭിപ്രായം. മിക്കവരും തണുത്ത ബിയർ ഗ്ലാസിലേക്ക് പകരുന്ന രീതി തെ​റ്റാണെന്നാണ് യുവാവ് പറയുന്നത്. ശേഷം യുവാവിന്റെ പ്രവൃത്തിയാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Tap Haus 33 (@taphaus)

വീഡിയോയിൽ യുവാവ് ബിയർ ക്യാൻ ഗ്ലാസിനോട് ചേർത്തുപിടിച്ച് പകരുന്നത് കാണാം. അപ്പോൾ ആ ഗ്ലാസിൽ നിന്ന് ഒരു തുളളി ബിയർ പോലും പോകുന്നില്ല. എന്നാൽ രണ്ടാമത്തെ ബിയർ ക്യാൻ പൊട്ടിച്ച് യുവാവ് ഗ്ലാസിലേക്ക് ആദ്യം കുറച്ച് ബിയർ കുത്തനെ പകരും. അത്തരത്തിൽ മൂന്ന് തവണയായിട്ടാണ് യുവാവ് ബിയർ ഗ്ലാസിലേക്ക് പകരുന്നത്. അപ്പോഴും ഒരു തുളളി ബിയർ പോലും പുറത്തേക്ക് പോയിട്ടില്ല.

എന്നാൽ ആദ്യത്തെ ഗ്ലാസിൽ യുവാവ് ടിഷ്യൂ പേപ്പർ ഉപയോഗിച്ച് കലക്കുമ്പോൾ ബിയറിന്റെ നല്ലൊരു ഭാഗം പതയായി പുറത്തേക്ക് പോകുന്നത് കാണാം. എന്നാൽ രണ്ടാമത്തെ ഗ്ലാസിൽ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് കലക്കുമ്പോൾ ഒരു തുളളി ബിയർ പോലും പതയായി പോകാത്തതും കാണാൻ സാധിക്കും.'ടാപ്പ്‌ഹോസ്' എന്ന ഇൻസ്​റ്റ്ഗ്രാം പേജിലാണ് രസകരമായ വീഡിയോ പോസ്​റ്റ് ചെയ്തിരിക്കുന്നത്. വീഡിയോക്ക് ഇതുവരെയായിട്ട് അരലക്ഷത്തിലധികം ലൈക്കുകളും നിരവധി പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്.