മയാമി: മേജർ ലീഗ് സോക്കറിൽ ലയണൽ മെസിയുടെ ഇന്റ‌ർ മയാമി ഏകപക്ഷീയമായ ഒരു ഗോളിന് ഡി.സി യുണൈറ്റഡിനെ കീഴടക്കി. രണ്ടാം പകുതിയുടെ അധിക സമയത്ത് (90+4) ലിയോണർഡോ കാംപാനയാണ് മയാമിയുടെ വിജയ ഗോൾ നേടിയത്. കാൽമുട്ടിലെ പരിക്കിനെത്തുടർന്നുള്ള വിശ്രമത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ മെസിയ്ക്ക് ഡി.സിക്കെതിരേയും യഥാർത്ഥ മികവിലേയ്ക്ക് ഉയരാനായില്ല. ഈസ്റ്റേൺ കോൺഫറൻസിൽ 15 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി മയാമി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.