attack

എടപ്പാൾ: കാലടിത്തറയിൽ ജെ.സി.ബിയിൽ കയറി ഡ്രൈവറെ മർദ്ധിച്ചതായി പരാതി. ശനിയാഴ്ച
ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കുറ്റിപ്പുറം-തൃശ്ശൂർ സംസ്ഥാന പാതയിൽ നടുവട്ടം കാലടിത്തറയിലാണ് ജെ.സി.ബി ഡ്രൈവറെ ജീപ്പിലെത്തിയ സംഘം മർദ്ധിച്ചത്. പരിക്കേറ്റ ഡ്രൈവർ പൊന്നാനി ഈശ്വര മംഗലം നെയ്തലൂർ സ്വദേശി ശ്രീകുമാറിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടപ്പാൾ ഭാഗത്ത് നിന്നും വന്ന ശ്രീകുമാർ ഓടിച്ച ജെ.സി.ബി കാലടിത്തറയിലുള്ള ടയർ വർക്ക് സ്ഥാപനത്തിൽ കാറ്റ് നിറയ്ക്കാൻ തിരിക്കുന്നതിനിടയിൽ എതിരെ വന്ന ജീപ്പ് യാത്രക്കാർ ജെ.സി.ബിയിൽ കയറി ശ്രീകുമാറിനെ മർദ്ധിക്കുകയായിരുന്നു. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.