ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിൽ അജ്‌ഞാതരുടെ വെടിവയ്‌പിൽ ജാർഖണ്ഡ് സ്വദേശി കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ശ്രീറാം ഹങ്സാദ (41) എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. നൗറെംതോംഗ് മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ആക്രമണത്തിന് ഇരയായവർ താമസിച്ചിരുന്ന വീടിനുപുറത്തായിരുന്നു സംഭവം. പരിക്കേറ്റവർ ചികിത്സയിലാണ്. ആക്രമണത്തിനുപിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.