leader-rahul

പ്രയാഗരാജ്: ജനക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവും. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ഫുൽപൂരിലാണ് സംഭവം നടന്നത്. ഇന്ത്യാ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് പ്രസംഗിക്കാതെ നേതാക്കൾ വേദി വിട്ടത്.

ആളുകൾ വേദിക്ക് ചുറ്റും കൂട്ടത്തോടെ ഒഴുകിയെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണാതീതമാവുകയും ചെയ്തതോടെയാണ് ഇരു നേതാക്കളും പ്രസംഗിക്കാൻ പോലും നിൽക്കാതെ വേദിയിൽ നിന്ന് പോയത്. കോൺഗ്രസ്, എസ്പി പ്രവർത്തകരാണ് കൂടുതലായി സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് വിവരം.

ഉത്തർപ്രദേശിലെ ഫൂൽപൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പാടിലയിലായിരുന്നു പരിപാടി നടന്നത്. ആൾക്കൂട്ടം വേദിയ്ക്ക് മുന്നിൽ തിക്കും തിരക്കും ഉണ്ടാക്കി. പ്രവർത്തകരോട് ശാന്തരാകാനും പിന്നിലേക്ക് മാറാനും അഖിലേഷ് യാദവും രാഹുലും പലതവണ പറഞ്ഞെങ്കിലും ആളുകൾ പിന്മാറിയില്ല. പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും പോലും സ്ഥിതി നിയന്ത്രിക്കാനാകാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് പരസ്പരം കൂടിയാലോചിച്ച് വൻ അപകടം ഒഴിവാക്കാൻ നേതാക്കൾ വേദിവിട്ടത്. സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

#WATCH | Uttar Pradesh: Crowd goes uncontrollable in the joint public meeting of Congress MP Rahul Gandhi and Samajwadi Party chief Akhilesh Yadav, at Phulpur constituency in Prayagraj.

Rahul Gandhi and Akhilesh Yadav left the public meeting without addressing the crowd. pic.twitter.com/FDht29EmcX

— ANI (@ANI) May 19, 2024

ഫുൽപൂരിൽ നിന്ന് ഇറങ്ങിയ ശേഷം രാഹുലും അഖിലേഷും അലഹാബാദ് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കരച്ചനയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തു. അവിടെയും പ്രവർത്തകരുടെ ജനക്കൂട്ടം പലപ്പോഴും ബാരിക്കേഡുകൾ തകർത്ത് വേദിയിലേക്ക് എത്താൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. എന്നാൽ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും കാര്യങ്ങൾ കെെവിട്ട് പോകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.

#WATCH | Uttar Pradesh: A stampede-like situation took place in the joint public meeting of Congress MP Rahul Gandhi and Samajwadi Party chief Akhilesh Yadav at Phulpur constituency, in Prayagraj.

Rahul Gandhi and Akhilesh Yadav left the public meeting without addressing the… pic.twitter.com/fPW2tgaWOP

— ANI (@ANI) May 19, 2024