കാച്ചാണി :വഴയന്നിക്കോണത്ത് ഗീതാഭവനിൽ മോഹനകുമാരൻ നായരുടെയും ഗീതാകുമാരിയുടെയും മകൻ ആനന്ദ് എം ജി നായർ ( 38,ഹവിൽദാർ, ഇന്ത്യൻ ആർമി ) നിര്യാതനായി.രണ്ടുമാസം മുമ്പ് തിരുവനന്തപുരത്തു വച്ചുണ്ടായ വാഹനാപകടത്തിൽപെട്ടു ബാംഗ്ളൂരിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.സിഗ്നൽ കാത്തുനില്ക്കേ പാളയത്തുവച്ച് അമിത വേഗത്തിലെത്തിയ കാർ ആനന്ദിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .തലയ്ക്കം നട്ടെല്ലിനും പരിക്കേറ്റ ആനന്ദിനെ വിദഗ്ധ ചികിത്സയ്ക്കായി ബാംഗ്ളൂരിലെ മിലിറ്ററി ആശുപത്രിയിൽ പ്രവേശിരിക്കുകയായിരുന്നു.18ന് മരിച്ചു. ഭാര്യ മീര.എം:മക്കൾ :ആദിദേവ് ആനന്ദ്, അദിത്രി ആനന്ദ് .സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് നെടുമങ്ങാട് ശാന്തിതീരത്ത്.