
കൊച്ചി: രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്റ്റാർട്ടപ്പ് കമ്പനിയായ ബൈജൂസിന്റെ ഉപദേശക സമിതിയിൽ നിന്ന് പ്രമുഖ ടെക്നോക്രാറ്റുകളായ രജനീഷ് കുമാറും മോഹൻദാസ് പൈയും സ്ഥാനമൊഴിഞ്ഞു. ജൂൺ 30 അവസാനിക്കുന്ന പ്രവർത്തന കാലാവധി പുതുക്കില്ലെന്ന് രണ്ടു പേരും ബൈജൂസിനെ അറിയിച്ചു. ഒരു വർഷത്തേക്കാണ് ഉപദേശക സമിതി അംഗമായതെന്നും കമ്പനി ഉടമകളുമായുള്ള ചർച്ചയ്ക്ക് ശേഷം കാലാവധി നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചെന്നും ഇവർ ഇന്നലെ വ്യക്തമാക്കി. രജനീഷ് കുമാറും മോഹൻദാസ് പൈയും ഉപദേശക സമിതി അംഗത്വം ഒഴിഞ്ഞതിനാൽ യാതൊരു തിരിച്ചടിയുമില്ലെന്ന് ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രൻ വ്യക്തമാക്കി.