sanju

ഗു​വാ​ഹ​ത്തി​: രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള ​ ​ഐ.​പി.​എ​ൽ​ ​പ​തി​നേ​ഴാം​ ​സീ​സ​ണി​ലെ​ ​ലീ​ഗി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​രം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്താനുള്ള രാജസ്ഥാന്റെ അവസാന അവസരം നഷ്ടപ്പെട്ടു. മത്സരത്തിൽ കൊൽക്കത്തയെ തോൽപ്പിക്കാനായിരുന്നെങ്കിൽ സഞ്ജുവിനും സംഘത്തിനും കൊൽക്കത്തയ്ക്ക് പിന്നൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാമായിരുന്നു.മഴയെ തുടർന്ന് ഇരുടീമിനും ഓരോ പോയിന്റ് വീതം വീതിച്ചു നൽകി.

ഗുവാഹത്തിയിലെ ബരസ്പര സ്റ്റേഡിയം വേദിയാകേണ്ട മത്സരം കനത്ത മഴമൂലം ഒരു പന്ത് പോലും എറിയാനാകാതെയാണ് ഉപേക്ഷിച്ചത്. രാത്രി പത്തരയോടെ മഴയ്ക്ക് ശമനമുണ്ടായതിനെത്തുടർന്ന് 10.45 മുതൽ മത്സരം 7 ഓവറായി ചുരുക്കി നടത്താമെന്ന് തീരുമാനിച്ചിരുന്നു. ടോസ് നേടിയ കൊൽക്കത്ത ബൗളിംഗ് തിരഞ്ഞെടുത്തു. എന്നാൽ ആദ്യ പന്ത് എറിയാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വീണ്ടും മഴയെത്തുകയും മത്സരം ഉപേക്ഷിക്കുകയുമായിരുന്നു. ഇതോടെ രാജസ്ഥാൻ എലിമനേറ്ററിലേക്ക് പിന്തള്ളപ്പെട്ടു.

ക്വാളിഫയർ 1

കൊൽക്കത്ത - ഹൈദരാബാദ്

(21ന് രാത്രി 7.30 മുതൽ)

ജയിക്കുന്ന ടീം ഫൈനലിൽ

തോൽക്കുന്ന ടീം ക്വാളിഫയർ 2വിൽ

എലിമനേറ്റർ

രാജസ്ഥാൻ-ബംഗളൂരു

(22ന് രാത്രി 7.30 മുതൽ)

ക്വാളിഫയർ 2

ക്വാളിഫയർ 1ൽ തോറ്റവർ -എലിമനേറ്ററിൽ ജയിച്ചവർ

(24ന് രാത്രി 7.30 മുതൽ)

ഫൈനൽ

26ന് രാത്രി 7.30 മുതൽ