അഹ്മദാബാദ്: ഗുജറാത്തിൽ നാല് ഐസിസ് ഭീകരർ പിടിയിൽ. ശ്രീലങ്കൻ സ്വദേശികളെയാണ് ഗുജറാത്ത് എ.ടി.എസ് പിടികൂടിയത്. ഗുജറാത്തിന്റെ വിവിധയിടങ്ങളിൽ ചാവേർ ആക്രമണം നടത്താൻ ലക്ഷ്യമിട്ടായിരുന്നു സംഘം എത്തിയതെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് പറഞ്ഞു. മുഹമ്മദ് നസ്രത്ത്, മുഹമ്മദ് നഫ്രാൻ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് റസ്ദീൻ എന്നിവരാണ് പിടിയിലായത്. തമിഴ് മാത്രമാണ് ഇവർ സംസാരിക്കുന്നത്. ശ്രീലങ്കയിൽ നിന്നു ചെന്നൈ വഴിയാണ് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്. ചോദ്യംചെയ്യലിനായി രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
ഐ.പി.എൽ മത്സരത്തിനായി ടീമുകൾ അഹമ്മദാബാദിൽ എത്താനിരിക്കെയാണ് നാലുപേർ വിമാനത്താവളത്തിൽനിന്ന് പിടിയിലാകുന്നത്. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തില്‍ സുരക്ഷ വർദ്ധിപ്പിച്ചു.