തിരുവനന്തപുരം: തോമസ്.കെ.തോമസ് എം.എൽ.എയ്‌ക്ക് മന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനത്തെ ജില്ലാ-സംസ്ഥാന നേതാക്കൾ യോഗം ചേർന്നു. എൻ.സി.പി ദേശീയ നേതൃത്വമുണ്ടാക്കിയിട്ടുള്ള ധാരണ ലംഘിച്ച് ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ യോഗം പ്രതിഷേധിച്ചു. എൻ.സി.പി സംസ്ഥാന കൗൺസിലംഗങ്ങളായ പുലിയൂർ ജി.പ്രകാശ്,ഡോ.സുനിൽ ബാബു,രാധിക,ആറ്റിങ്ങൽ സുരേഷ്,വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ഇളവട്ടം ശ്രീധരൻ,ഷാജി കടമ്പറ,ക്യാപ്ടൻ രത്‌നലാൽ,അഡ്വ.സുരേഷ്,ബൈജു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.