pic

 ഇറാന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തിയാണ് റെയ്‌സി.

- ഷീ ജിൻപിംഗ്, പ്രസിഡന്റ്, ചൈന

 മഹത്തായ ഇറാന് ഈ ദുരന്തത്തെ ധൈര്യം കൈവിടാതെ മറികടക്കാൻ കഴിയട്ടെ.

- ഷെഹ്‌ബാസ് ഷെരീഫ്, പ്രധാനമന്ത്രി, പാകിസ്ഥാൻ

 മികച്ച നേതാവായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ മാതൃരാജ്യത്തെ സേവിക്കാൻ സമർപ്പിച്ചു. റഷ്യയുടെ യഥാർത്ഥ സുഹൃത്ത്.

- വ്ലാഡിമിർ പുട്ടിൻ, പ്രസിഡന്റ്, റഷ്യ

 ഇറാന്റെയും തുർക്കിയുടെയും സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ നേരിട്ട് കാണാനായി. അദ്ദേഹത്തെ ബഹുമാനത്തോടും നന്ദിയോടും കൂടി ഓർക്കുന്നു.

- റെസെപ് തയ്യിപ് എർദോഗൻ, പ്രസിഡന്റ്, തുർക്കി

 സ്വന്തം ജനതയുടെ ക്ഷേമത്തിനും രാജ്യത്തിന്റെ അന്തസ്സിനുമുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ് അദ്ദേഹം.

- അൻവർ ഇബ്രാഹിം, പ്രധാനമന്ത്രി, മലേഷ്യ

 റെയ്സിയുടെയും വിദേശകാര്യ മന്ത്രി അബ്ദുള്ളാഹിയാന്റെയും സംഘത്തിന്റെയും മരണത്തിൽ യൂറോപ്യൻ യൂണിയൻ ആത്മാർത്ഥമായ അനശോചനം രേഖപ്പെടുത്തുന്നു.

- ചാൾസ് മൈക്കൽ,​ പ്രസിഡന്റ്,​ യൂറോപ്യൻ കൗൺസിൽ

 ദുഷ്‌കരമായ ഈ സമയത്ത് തങ്ങളുടെ പ്രാർത്ഥനകൾ ഇറാനൊപ്പമുണ്ട്.

- ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ - മക്തൂം, പ്രധാനമന്ത്രി, യു.എ.ഇ