d

ബംഗളൂരു: ബെംഗളൂരു: കർണാടക പൊലീസിന്റെ ആന്റി നാർക്കോട്ടിക് വിഭാഗം നടത്തിയ ലഹരിവേട്ടയിൽ തെലുങ്ക് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പിടിയിൽ ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം ജി.ആർ. ഫാംഹൗസിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.

പാ​ർ​ട്ടി​ ​ന​ട​ന്ന​ ​ഫാം​ഹൗ​സി​ൽ​ ​നി​ന്ന് 17​ ​എം.​ഡി.​എം.​എ​ ​ഗു​ളി​ക​ക​ളും​ ​കൊ​ക്കെ​യ്നും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ആ​ന്ധ്ര​പ്ര​ദേ​ശ്,​ ​ബെം​ഗ​ളൂ​രു​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി​ ​നൂ​റി​ലേ​റെ​ ​പേ​രാ​ണ് ​പാ​ർ​ട്ടി​യി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. ഇന്ന് പു​ല​ർ​ച്ചെ​ ​മൂ​ന്നു​ ​മ​ണി​യോ​ടെ​യാ​യി​രു​ന്നു​ ​റെ​യ്ഡ്.​ ​ബം​ഗ​ളൂ​രു​വി​ലെ​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​ഗ്രൂ​പ്പാ​യ​ ​കോ​ൺ​കോ​ഡി​ന്റെ​ ​ഉ​ട​മ​ ​ഗോ​പാ​ല​ ​റെ​ഡ്ഡി​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ​ഫാം​ഹൗ​സ്.​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​നി​ന്നു​ള്ള​ ​വാ​സു​ ​എ​ന്ന​യാ​ളാ​ണ് ​പാ​ർ​ട്ടി​ ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​ന​ടി​മാ​രും​ ​മോ​ഡ​ലു​ക​ളും​ ​രാ​ഷ്ട്രീ​യ​ക്കാ​രും​ ​ഡി.​ജെ.​ക​ളും​ ​ടെ​ക്കി​ക​ളു​മാ​ണ് ​പാ​ർ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​'​ബ്ല​ഡി​ ​മ​സ്‌​കാ​ര​',​ ​'​റാ​ബ്സ് ​',​ ​'​ക​യ്വി​'​ ​തു​ട​ങ്ങി​യ​ ​ഡി.​ജെ​ക​ളാ​ണ് ​പ​രി​പാ​ടി​ ​ന​യി​ച്ചി​രു​ന്ന​ത്.


ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മെ​ന്ന​ ​പേ​രി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പാ​ർ​ട്ടി​ ​പു​ല​ർ​ച്ചെ​ ​ര​ണ്ടു​ ​മ​ണി​ ​ക​ഴി​ഞ്ഞും​ ​നീ​ണ്ട​തോ​ടെ​യാ​ണ് ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​പൊ​ലീ​സ് ​പി​ടി​ച്ചെ​ടു​ത്ത​ ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്ന് ​ആ​ന്ധ്ര​പ്ര​ദേ​ശ് ​എം.​എ​ൽ.​എ​ ​ക​കാ​നി​ ​ഗോ​വ​ർ​ധ​ന​ ​റെ​ഡ്ഡി​യു​ടെ​ ​പാ​സ്പോ​ർ​ട്ടും​ ​ക​ണ്ടെ​ത്തി. 'സൺസെറ്റ് ടു സൺറൈസ് വിക്ടറി' എന്ന പേരിലാണ് റേവ് പാർട്ടി നടത്തിയതെന്ന് പോലീസ് പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് പതിനഞ്ചിലധികം ആഡംബര കാറുകളും പോലീസ് കണ്ടെടുത്തു.

റേവ് പാർട്ടിയിൽ 30 ഓളം സ്ത്രീകൾ ഉണ്ടായിരുന്നു, പങ്കെടുത്ത എല്ലാവരുടെയും രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിനിടെ, പാർട്ടിയിൽ പങ്കെടുത്തതായി ഒരു വിഭാഗം മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെലുങ്ക് നടി ഹേമ നിഷേധിച്ചു. താൻ ആന്ധ്രാപ്രദേശിലെ ഫാംഹൗസിലാണെന്നും അവർ പറഞ്ഞു.