ചേര്‍ത്തല : ചൊരിമണലില്‍ കാര്‍ഷിക വിപ്ലവം അരങ്ങേറിയ കഞ്ഞിക്കുഴിയില്‍ ചെറുധാന്യകൃഷിയും വിജയത്തിലേക്ക്. സാധാരക്കാരന്റെ ഭക്ഷണം എന്നതില്‍ നിന്നും സ്റ്റാര്‍ മെനുവിലേക്ക് ചെറുധാന്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത് മുന്നില്‍ കണ്ടാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ ഉദ്യമം.
ഇവിടുത്തെ മണ്ണില്‍ ഏറ്റവും അനുയോജ്യമാണെന്ന് കണ്ട് താമരച്ചാല്‍ പാടശേഖരത്തിലാണ് റാഗി കൃഷി ചെയ്തത്. കര്‍മ്മസേന കണ്‍വീനര്‍ ജി.ഉദയപ്പന്റെ നേതൃത്വത്തിലാണ് കൃഷി.വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാര്‍,കൃഷി ഓഫീസര്‍ റോസ്മി ജോര്‍ജ്,കര്‍മ്മ സേന കണ്‍വീനര്‍ ജി.ഉദയപ്പന്‍എന്നിവര്‍ പങ്കെടുത്തു.
വെള്ളം കുറവ് മതി
വെള്ളത്തിന്റെ ആവശ്യകത കുറവുമുള്ള റാഗി കൃഷി കഞ്ഞിക്കുഴിയുടെ മണ്ണില്‍ കൂടുതലാക്കുക ലക്ഷ്യം
കാലാവസ്ഥ വ്യതിയാനം മറ്റു കൃഷികള്‍ക്ക് പ്രതികൂലമാകുമ്പോള്‍ ഇതിലൂടെ കര്‍ഷകര്‍ക്ക് അധികവരുമാനം ഉറപ്പാക്കാനാകും
താരമത്യേന ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് റാഗി കൃഷിയെന്നതും സഹായകരം
പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റാഗിവിത്ത് കര്‍ഷകര്‍ക്കും കാര്‍ഷിക ഗ്രൂപ്പുകള്‍ക്കും വാങ്ങി നല്‍കിയത്. തൊഴിലുറപ്പു തൊഴിലാളികളും പാടശേഖരങ്ങളില്‍ കൃഷി നടത്തിയിരുന്നു - എം.സന്തോഷ് കുമാര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്