kerala

പരിശോധനാ റിപ്പോര്‍ട്ട് ദുരന്ത നിവാരണ വിഭാഗത്തിലേക്ക്

തൃശൂര്‍: കാലവര്‍ഷം കണക്കിലെടുത്ത് 63 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ, ജില്ലയില്‍ 372 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ തയ്യാറെടുക്കണമെന്ന് മുന്നറിയിപ്പ്. 2018-19 വര്‍ഷത്തെ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിലായിരുന്നു പരിശോധന. മണ്ണു സംരക്ഷണ വകുപ്പ്, മൈനിംഗ് ആന്‍ഡ് ജിയോളജി, ഗ്രൗണ്ട് വാട്ടര്‍, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും തയ്യാറാക്കി ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറി. കാലവര്‍ഷം ആരംഭിക്കുംമുമ്പ് വെള്ളപ്പൊക്കം, കടല്‍ക്ഷോഭം, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. കുന്നംകുളം താലൂക്കില്‍ ഒഴിഴികെ എല്ലായിടത്തും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. കുന്നംകുളത്ത് ചൊവ്വന്നൂര്‍, പോര്‍ക്കുളം വില്ലേജുകളിലെ കരുവാന്‍പടി, ഉരുളിക്കുന്ന് എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി മുന്നറിയിപ്പുണ്ട്.

കടല്‍ക്ഷോഭ സ്ഥലങ്ങള്‍ 30
വെള്ളപ്പൊക്ക സാദ്ധ്യത 40
മണ്ണിടിച്ചില്‍ സാദ്ധ്യതാ പ്രദേശം

ചാലക്കുടി: അതിരപ്പിള്ളി വില്ലേജ് വീരാന്‍കുടി കോളനി, കപ്പായം വീരന്‍ കോളനി, പരിയാരം ഐ.എച്ച്.ഡി.പി കോളനി, കുറ്റിച്ചിറ പണ്ടാരന്‍ കോളനി, കോടശേരി ചന്ദനക്കുന്ന്, മുപ്ലിയം മുനിയാട്ടുകുന്ന്, മയിലാടുംപാറ

ചാവക്കാട്: മുല്ലശേരി വില്ലേജിലെ ഊരകംകുന്ന്, ഊരകം സ്‌കൂള്‍, ഊരകം മദ്രസ, പറമ്പന്‍തളി, മുല്ലശേരി പഞ്ചായത്തിലെ വാര്‍ഡ് പത്ത്


മുകുന്ദപുരം: മാടായിക്കോണം വാതില്‍മാടം കോളനി , തെക്കുംകര മുസാഫരിക്കുന്ന്, മുസാഫരികുന്ന് ടവര്‍, കാറളം കോഴിക്കുന്ന്, പുത്തന്‍ചിറ വില്ലേജ്, കൊമ്പത്തുകടവ് മാള റോഡ്, പുത്തന്‍ചിറ കുംഭാര സമാജം റോഡ്

തലപ്പിള്ളി: പള്ളൂര്‍ കുംഭാര കോളനി, പല്ലൂര്‍, കൊണ്ടാഴി മേലെമുറിക്കുന്ന്, വരവൂര്‍ കോട്ടക്കുന്ന് കോളനി, പുലാക്കോട് പാറക്കുന്ന് കോളനി, വടക്കാഞ്ചേരി : നെല്ലിക്കുന്ന് കോളനി, ഒമ്പതാം ഡിവിഷന്‍
കൊടുങ്ങല്ലൂര്‍: പൊയ്യ വട്ടക്കോട്ട മൂന്ന് സെന്റ് കോളനി, മഠത്തുംപടി, പള്ളിപ്പുറം

കുന്നംകുളം: ചൊവ്വന്നൂര്‍ ഉരുളിക്കുന്ന്, പോര്‍ക്കുളം കരുവാന്‍പടി വില്ലേജുകളില്‍ (ഇവിടം പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കണം)
തൃശൂര്‍: പാണഞ്ചേരി, പുത്തൂര്‍, പീച്ചി, കൈനൂര്‍ വില്ലേജുകളില്‍, മുളയം കൊക്കന്‍ക്കുന്ന്, മാടക്കത്തറ ആനന്ദ് നഗര്‍

വെള്ളപ്പൊക്ക സാദ്ധ്യത

ചാലക്കുടി: കാക്കുളിശേരി കൊച്ചുകടവ്, മേലൂര്‍ ഡിവൈന്‍ കോളനി, പരിയാരംമംഗലം കോളനി,
ചാവക്കാട്: തെക്കന്‍ പാലയൂര്‍ ഭാഗം, കൈക്കാട് കൊച്ചിന്‍ ഫ്രൊണ്ടിയാര്‍ തോട് പ്രദേശം, ചാവക്കാട് ചക്കംകണ്ടം, പാവറട്ടി പെരിങ്ങാട് പുഴ പ്രദേശം, കാളാനി പുഴ പ്രദേശം, കാവീട് ആളംകുളം, മുപ്പെട്ടിത്തറ കോളനി, പണ്ടാരമാട് കോളനി, പുതുക്കാവ് ക്ഷേത്ര പരിസരം, മണത്തല സരസ്വതി സ്‌കൂള്‍ കിഴക്ക് ഭാഗം, മുല്ലശേരി കനാല്‍ പ്രദേശം, എങ്ങണ്ടിയൂര്‍ കനോലി കനാല്‍ തീരപ്രദേശം, പെരുവല്ലൂര്‍ ക്വാറി, കടപ്പുറം, ചേറ്റുവ, തിരുനിലം കോളനി, തൃപ്രയാര്‍ ക്ഷേത്ര പരിസരം, വലപ്പാട് എന്‍.ഇ.എസ് കോളേജ് പരിസരം.
തൃശൂര്‍: ചേര്‍പ്പ്, ഊരകം, പനംകുളം, എട്ടുമുന പ്രദേശം.