സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ തീരദേശ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴിയും തെക്കൻ തീരദേശ തമിഴ്നാടിന് മുകളിൽ നിന്ന് വടക്കൻ കർണാടക വരെ ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.