തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ റെക്കോർഡ് വിലയിലെത്തിയെങ്കിലും ഇന്ന് ഒറ്റയടിക്ക് 480 രൂപയോളം കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു പവൻ സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലയായ 55,120 രൂപയായിരുന്നു. ഇന്ന് കേരള വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 54,640 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 60 രൂപ കുറഞ്ഞു. 6,830 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ കുറഞ്ഞ്. 5,690 രൂപയായി. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6,890 രൂപയായിരുന്നു. ഈ വർഷത്തെ എറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയിൽ രണ്ട് രൂപ ഇന്നും വർദ്ധിച്ചു. വെള്ളിയുടെ വില കഴിഞ്ഞ നാല് വർഷത്തെ ഉയർന്ന നിരക്കിലാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 99 രൂപയാണ്.
മേയിലെ സ്വർണനിരക്ക്
മേയ് 21₹54,640
മേയ് 20₹55,120
മേയ് 19₹ 54,720
മേയ് 18₹ 54,720
മേയ് 17₹ 54,080
മേയ് 16₹ 54,280
മേയ് 15₹ 53,720
മേയ് 14₹53,400
മേയ് 13₹53,720
മേയ് 12₹53,800
മേയ് 11₹53,800
മേയ് 10₹ 54,040
മേയ് 09₹52,920
മേയ് 08₹53,000
മേയ് 07₹53,080
മേയ് 06₹52,840
മേയ് 05₹52,680
മേയ് 04₹52680
മേയ് 03₹52680
മേയ് 02₹53,000
മേയ് 01₹52,440
ആഗോള വിപണിയുടെ ചുവടുപിടിച്ച് വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങിയതോടെ രാജ്യത്തെ സ്വർണ പണയ വിപണിക്ക് ആവേശമേറുന്നു. നിലവിലുള്ള സ്വർണ പണയ വായ്പകളുടെ മേൽ അധിക തുക അനുവദിച്ച് മികച്ച വളർച്ച നേടാനാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള വായ്പകൾ പുതുക്കി അധിക തുക നേടാനുള്ള ഓഫറുകളുമായി ഉപഭോക്താക്കൾക്ക് ഇവർ സന്ദേശങ്ങൾ അയച്ചുതുടങ്ങി.
ഇതോടൊപ്പം സ്വർണ പണയ വായ്പകൾ അധിക ആനുകൂല്യങ്ങൾ നൽകി ഏറ്റെടുക്കാനുള്ള ശ്രമങ്ങളും സജീവമായി. രണ്ട് മാസത്തിനിടെ സ്വർണ വിലയിലുണ്ടായ വൻ കുതിപ്പിന്റെ നേട്ടമുണ്ടാക്കാൻ ഉപഭോക്താക്കൾ വ്യാപകമായി വായ്പകൾ പുതുക്കിവെക്കാൻ രംഗത്തുണ്ടെന്ന് ധനകാര്യ മേഖലയിലുള്ളവർ പറയുന്നു. ഈടില്ലാത്ത വായ്പകളുടെ വിതരണത്തിന് റിസർവ് ബാങ്ക് കടുത്ത നിയന്ത്രണങ്ങളും അധിക ബാദ്ധ്യതകളും ഏർപ്പെടുത്തിയതിനാൽ സ്വർണപ്പണയ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ബാങ്കുകളുടെ ആലോചന.