-taakayasus-arteritis

യൂറിനറി ട്രാക്‌ട് ഇൻഫക്‌ഷൻ (മൂത്രത്തിലെ അണുബാധ) ബാധിച്ച യുവതിയിൽ അപൂർവമായ ഹൃദ്രോഗം കണ്ടെത്തി. അലിസിയ ഫെയർക്ളോ എന്ന 23കാരിയിലാണ് അപൂർവ ഹൃദ്രോഗമായ 'Taakayasu’s Arteritis' കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.

മൂത്രത്തിൽ അണുബാധയുണ്ടായതിന് പിന്നാലെ യുവതിക്ക് വൃക്കയിൽ അണുബാധയുണ്ടായി. യുവതിക്ക് ഹൈപ്പർ തൈറോയിഡിസം ഉണ്ടായിരുന്നതായും ഡോക്‌ടർമാർ പറയുന്നു. പതിവായി ചെയ്തിരുന്ന രക്ത പരിശോധനയിൽ നീർവീക്കം കണ്ടെത്തിയതാണ് വഴിത്തിരിവായതെന്ന് അലിസിയ പറയുന്നു. ഇത് കിഡ്‌നി രോഗത്തിന്റെ തുടക്കമാണെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചു. അഞ്ചുമാസത്തിനുശേഷം ക്ഷീണം അനുഭവപ്പെടാനും അമിതമായി ഭാരം കുറയാനും ആരംഭിച്ചു. തുടർന്ന് അയൺ സപ്ളിമെന്റുകൾ കഴിക്കാൻ ആരംഭിച്ചെങ്കിലും ശരീരത്തിൽ നീർവീക്കത്തിന്റെ ലക്ഷണങ്ങൾ വർദ്ധിച്ചുകൊണ്ടുതന്നെ ഇരുന്നു.

തുടർന്ന് ഡോക്‌ടറുടെ നിർദേശപ്രകാരം സിടി സ്‌കാൻ ചെയ്തു. രണ്ട് മാസത്തിനുശേഷം ഡോക്‌ടർ ഫോണിൽ ബന്ധപ്പെട്ട് എത്രയും വേഗം ആശുപത്രിയിലെത്തണമെന്നും ഹൃദയ ശസ്ത്രക്രിയ വേണ്ടിവരുമെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് നിരവധി പരിശോധനകൾക്കും സ്‌കാനുകൾക്കും എക്കോകാർഡിയോഗ്രാമുകൾക്കും ശേഷമാണ് തനിക്ക് 'Taakayasu’s Arteritis' ആണെന്ന് സ്ഥിരീകരിച്ചതെന്നും അലിസിയ പറഞ്ഞു.

ഇതിനുപിന്നാലെ മറ്റൊരു രോഗവും ബാധിച്ചെന്ന് യുവതി പറയുന്നു. 'Taakayasu’s Arteritis രോഗത്തിന്റെ സങ്കീർണാവസ്ഥയായ റീനൽ ആർട്ടറി സ്റ്റീനോസിസ് ബാധിച്ചു. ഇതുമൂലം വൃക്കകളിൽ രക്തയോട്ടം ഉണ്ടാവുകയില്ല. ഇതുകാരണം ഒരു വൃക്കയുടെ പ്രവർത്തനം പൂർണമായും നിലച്ചു. കൂടാതെ ഹൃദയ വാൽവിൽ തുള, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയത്തിൽ ദ്രാവകം എന്നിവയും കണ്ടെത്തിയതായി യുവതി പറയുന്നു. ഹൈ ഡോസിലെ സ്റ്റീറോയ്‌ഡുകളുടെ ഉപയോഗം ഇൻട്രാക്രാനിയൽ ഹൈപ്പോടെൻഷൻ എന്ന രോഗാവസ്ഥയിലേയ്ക്കും നയിച്ചതായി 23കാരി വെളിപ്പെടുത്തി.

'Taakayasu’s Arteritis'


രക്തക്കുഴലുകളിൽ വീക്കം ഉണ്ടാവുന്നതിന് കാരണമാവുന്ന വാസ്‌കുലൈറ്റിസിന്റെ അപൂർ രൂപമാണ് 'Taakayasu’s Arteritis'. ഈ രോഗം ബാധിക്കുന്നവരിൽ ഹൃദയത്തിൽ നിന്ന് മറ്റ് ശരീരഭാഗങ്ങളിലേയ്ക്ക് രക്തമെത്തിക്കുന്ന അയോർട്ട എന്ന രക്തധമനിക്ക് കേടുപാടുകൾ വരുത്തുന്നു. കൂടാതെ ധമനികളുടെ ഭിത്തികളെ ദുർബലപ്പെടുത്തുകയും വീർപ്പുമുട്ടലുണ്ടാക്കുകയും ചെയ്യുന്നു. ഈ രോഗാവസ്ഥയുടെ കാരണം വ്യക്തമല്ലെങ്കിലും ഇതിനെ ഒരു ഓട്ടോഇമ്മ്യൂൺ രോഗമായാണ് കണക്കാക്കുന്നത്.

ഘട്ടം ഒന്ന് ലക്ഷണങ്ങൾ
ക്ഷീണം
പെട്ടെന്ന് ശരീരഭാരം കുറയുക
പേശികളിലും സന്ധികളിലും വേദന
നേരിയ പനി


ഘട്ടം രണ്ട് ലക്ഷണങ്ങൾ
കൈകാലുകളിൽ ബലഹീനതയും വേദനയും

പൾസ് കുറയുക,

രക്തസമ്മർദ്ദത്തിലെ വ്യത്യാസം
തലകറക്കം
തലവേദന

കാഴ്ച മങ്ങുക
ഓർമ്മക്കുറവ്
നെഞ്ചുവേദന

ശ്വാസം മുട്ടൽ
ഉയർന്ന രക്തസമ്മർദ്ദം

മലത്തിൽ രക്തം കാണുക

വിളർച്ച