room

വീട് നിർമിക്കുന്നത് മുതൽ മുറിയിലെ ഓരോ സാധനങ്ങൾ വയ്ക്കുന്നതിൽ വരെ വാസ്തു നോക്കുന്ന നിരവധി പേരുണ്ട്. നമ്മൾ ചെയ്യുന്ന ചില അബദ്ധങ്ങൾക്ക് വലിയ വില കൊടുക്കേണ്ടിവരും. ദാരിദ്ര്യം, രോഗം, മരണം തുടങ്ങി പല പ്രതിസന്ധികളും വാസ്തുദോഷപ്രകാരം വന്നുചേർന്നേക്കാം.

അത്തരത്തിൽ വീടിന്റെ കിടപ്പുമുറി ഒരുക്കുമ്പോഴും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. കട്ടിലും കിടക്കയും ഒക്കെ ഇടുന്നതിന് ഓരോ സ്ഥാനങ്ങളുണ്ട്. കൂടാതെ ചില സാധനങ്ങൾ കിടപ്പുമുറിയിൽ സൂക്ഷിക്കാനും പാടില്ല.


ഒരിക്കലും വടക്കോട്ട് തലവച്ച് കിടക്കരുത്. ഇത് ദോഷമാണ്. കൂടാതെ വാതിലിന് നേരെ തലയോ, കാലോ വരുന്ന രീതിയിലും കിടക്കരുത്. നമ്മൾ കിടക്കുന്നത് കണ്ണാടിയിൽ കൂടി കാണുന്നത് നല്ലതല്ലെന്നതാണ് മറ്റൊരു കാര്യം.

ടിവിയും കമ്പ്യൂട്ടറുമൊക്കെ മുറിയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇത് ഉറക്കിന്റെ ക്വാളിറ്റിയെ വളരെ മോശമായി ബാധിക്കും. കഴിവതും ഉറങ്ങാൻ കിടക്കുന്നതിന്റെ മൂന്ന് മണിക്കൂർ മുമ്പെങ്കിലും ടിവിയും ഫോണും ലാ‌പ്‌ടോപ്പുമൊക്കെ മാറ്റിവയ്‌ക്കുക. മുറിയിൽ പൂക്കളോ, പ്ലാസ്റ്റിക് പൂക്കളോ വയ്‌ക്കരുത്.

കിടപ്പുമുറിയിൽ ഒരുകാരണവശാലും അക്വറിയം വയ്ക്കരുത്. മാത്രമല്ല വെള്ളച്ചാട്ടത്തിന്റെ ചിത്രം വയ്‌ക്കുന്നതും നല്ലതല്ല. വടക്ക് പടിഞ്ഞാറ് ഭാഗത്ത് പണം വയ്ക്കരുത്. ഇത് ദാരിദ്ര്യം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. വീട്ടിൽ പണം നിൽക്കാത്ത അവസ്ഥ വരും. തെക്ക് പടിഞ്ഞാറ് ഭാഗത്താണ് പണം വയ്‌ക്കേണ്ടത്.