ga-

അഹമ്മദാബാദ്: ചെറുപ്പത്തിൽ സെലക്ടറുടെ കാൽ തൊട്ടു വണങ്ങിയില്ലെന്ന കാരണത്താൽ തന്നെ അണ്ടർ 14 ടീമിൽ നിന്ന് ഒഴിവാക്കിയിട്ടു ണ്ടെന്ന് ഗൗതം ഗംഭീർ. ആർ. അശ്വിൻ്റ യൂട്യൂബ് ചാനലിന് അനുവദച്ച അഭിമുഖത്തിലാണ് ഗംഭീർ ഇക്കാര്യം വ്യക്തമാക്കിയത്.

12,13 വയസുള്ളപ്പോഴാണ് സംഭവം. സെലക്ടറുടെ കാൽ തൊട്ടുവണങ്ങിയില്ലെന്ന കാരണത്താൽ അണ്ടർ 14 ടൂർണമെൻ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കി. ഇനി ജീവിതത്തിൽ ആരുടേയും കാല് പിടിക്കില്ലെന്നും എൻ്റെ കാലിൽ തൊട്ട് വണങ്ങാൻ ആരെയും സമ്മതിക്കില്ലെന്നു അന്ന് തീരുമാനിച്ചു. - ഗംഭീർ പറഞ്ഞു.

ഐ.പി.എല്ലിൽ കൂടെ പ്രവർത്തിച്ചവരിൽ ഏറ്റവും നല്ല ഉടമ ഷാരൂഖ് ആണെന്നും അദ്ദേഹം പറഞ്ഞു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ക്യാപ്ടൻ ആയിരുന്ന 7 വർഷം 70 സെക്കൻഡിൽ അധികം തങ്ങൾ ക്രിക്കറ്റിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ഗംഭീർ പറഞ്ഞു.