ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബി.ജെ.പി നേതാവും സ്ഥാനാർത്ഥിയുമായ അഭിജിത്ത് ഗംഗോപാദ്ധ്യക്ക് പ്രചാരണ വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇന്നലെ വൈകിട്ട് 5 മണി മുതൽ 24 മണിക്കൂർ നേരത്തേക്കാണ് പ്രചാരണ വിലക്ക്. ഗംഗോപാദ്ധ്യ മമതയ്ക്കെതിരെ നടത്തിയ പരാമർശം വിവാദമാവുകയും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയും ചെയ്യുകയായിരുന്നു.
കൂടാതെ ഗംഗോപാദ്ധ്യക്കെതിരെ തിരഞ്ഞടുപ്പ് കമ്മിഷൻ രൂക്ഷ വിമർശനമുയർത്തുകയും ചെയ്തു.
ഹാൽദിയയിൽ മെയ് 15നാണ് ഗംഗോപാദ്ധ്യയ വിവാദ പരാമർശം നടത്തിയത്. ബി.ജെ.പിയുടെ സന്ദേശ്ഖാലി സ്ഥാനാർത്ഥി രേഖ പാത്രയെ 2000 രൂപയ്ക്ക് വിലക്കെടുത്തുവെന്ന് തൃണമൂൽ കോൺഗ്രസ് പറയുന്നു. എന്താണ് മമതയുടെ വില. പത്ത് ലക്ഷമാണോ. ഇതായിരുന്നു അഭിജിത്ത് ഗംഗോപാദ്ധ്യയുടെ പരാമർശം.