കൊച്ചി: ലാഭമെടുക്കുന്നതിനായി നിക്ഷേപകർ വില്പന സമ്മർദ്ദം സൃഷ്ടിച്ചതോടെ സ്വർണ വില ഇന്നലെ പവന് 480 രൂപ കുറഞ്ഞ് 54,640 രൂപയിലെത്തി. ഗ്രാമിന്റെ വില 60 രൂപ കുറഞ്ഞ് 6,830 രൂപയിലെത്തി. ഇറാൻ പ്രസിഡന്റ് കൊല്ലപ്പെട്ടതിൽ മറ്റ് ഇടപെടലുകൾ ഇല്ലെന്ന് വ്യക്തമായതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പിന്മാറി. ഇതോടൊപ്പം ഫെഡറൽ റിസർവ് തീരുമാനത്തിലെ അവ്യക്തതയും വില കുറയാൻ ഇടയാക്കി. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 2,430 ഡോളർ വരെ താഴ്ന്നിരുന്നു. വരും ദിവസങ്ങളിലും വിലയിൽ കനത്ത ചാഞ്ചാട്ടം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.