tea

നല്ലൊരു ചായ കിട്ടിയാല്‍ കൊള്ളാമായിരുന്നു അല്ലേ, ഒന്ന് ഉഷാറാകാന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന ഒന്നാണ് ചായ. അമിതമായി ചായകുടിച്ചാല്‍ അത് ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ആരോഗ്യ കാരണങ്ങള്‍ കൊണ്ട് ചായകുടിയുടെ എണ്ണം പരിമിതപ്പെടുത്തുന്നവരും ഇന്ന് വളരെ കൂടുതലാണ്. എന്നാല്‍ ദിവസവും ഒരു ചായ മാത്രമാണ് കുടിക്കുന്നതെങ്കില്‍പ്പോലും അത് ശരിയായ രീതിയിലല്ലെങ്കില്‍ ക്യാന്‍സര്‍ ബാധിക്കാന്‍ പോലും കാരണമാകുമെന്നാണ് ആരോഗ്യ വിദ്ധഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

കുടിക്കുന്ന ചായയുടെ കടുപ്പം കൂട്ടാന്‍ അധികം നേരം തിളപ്പിക്കുന്നതാണ് ക്യാന്‍സറിലേക്ക് വരെ നയിക്കാന്‍ കാരണമാകുന്നത്. ചായകുടിയുടെ എണ്ണം കൂടുന്നത് പോലെ തന്നെ അപകടകരമാണ് പാല്‍ചായ അമിതമായി തിളപ്പിക്കുന്നതും. നല്ല കടുപ്പത്തില്‍ കുടിച്ചാല്‍ മാത്രമേ ചായയുടെ സ്വാദ് ആസ്വദിക്കാന്‍ കഴിയുകയുള്ളൂവെന്ന് കരുതിയാണ് മിക്കവാറും പേരും ചായ അമിതമായി തിളപ്പിക്കുന്നത്.

അമിതമായി തിളപ്പിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ചായക്ക് രുചി വ്യത്യാസം ഉണ്ടാകുകയും അസിഡിറ്റിക്ക് കാരണമായി മാറുകയും ചെയ്യും. അമിതമായി ചൂടാക്കുന്നതിലൂടെ ചായയുടെ പോഷക ഗുണങ്ങള്‍ നഷ്ടമാകുകയും ചെയ്യും. ഇതിന് പുറമേ ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോജന്‍ പുറന്തള്ളുകയും ചെയ്യും.

അമിതമായി തിളപ്പിക്കുന്നതിലൂടെ പാലിലെ വിറ്റാമിന്‍ ബി12, സി എന്നീ ഗുണങ്ങള്‍ ഇല്ലാതാകുകയും ഒപ്പം പുക ചുവ അനുഭവപ്പെടുകയും ചെയ്യും. ചായയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ നഷ്ടപ്പെടുന്നത് മൂലം കരള്‍വീക്കം ഉള്‍പ്പെടെയുള്ള രോഗാവസ്ഥിയിലേക്കും അമിതമായി ചായ തിളപ്പിക്കുന്നത് നിങ്ങളെ എത്തിക്കും.