iran

ടെഹ്റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം ഇറാൻ സൈന്യം അന്വേഷിക്കുന്നു.കഴിഞ്ഞ ദിവസം അസർബൈജാനിലെ പർവതപ്രദേശത്ത് ഹെലികോപ്ടർ തകർന്നാണ് റെയ്സിയും മറ്റും കൊല്ലപ്പെട്ടത്. ബ്രിഗേഡിയർ അലി അബ്ദുല്ലാഹിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ഇറാനെ അന്വേഷണത്തിൽ സഹായിക്കാമെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു അറിയിച്ചു.

നാളെയാണ് സംസ്കാരം. റെയ്സിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് ടെഹ്‌റാനിലെത്തും.