ബേപ്പൂർ: പുതിയാപ്പ ഹാർബറിൽ വച്ച് ബോട്ടിൽ കയറുന്നതിനിടയിൽ, കാലുതെറ്റി വെള്ളത്തിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. വീഴ്ചയിൽ ബോട്ടിൽ തലയിടിച്ചതായി പറയപ്പെടുന്നു. ചൊവ്വാഴ്ച രാത്രി 9 മണിക്കാണ് സംഭവം. ബേപ്പൂർ സ്വദേശിയായ കരിച്ചാലി മിത്രന്റെ മകൻ മിഥുൻ (28) ആണ് മരിച്ചത്. മാതാവ്: മിനി. സഹോദരങ്ങൾ: മിതീഷ് (ഇരട്ട സഹോദരൻ ) റിൻസി , പ്രിൻസി