banana

തിരക്കുപിടിച്ച് നെട്ടോട്ടമോടുന്ന ഇക്കാലത്ത് നല്ല ആരോഗ്യത്തിന് അത്യാവശ്യമാണ് ഉറക്കം. അത് ശരിയായില്ലെങ്കിൽ പിറ്റേന്ന് നമ്മുടെ പ്രവർത്തികളുയെല്ലാം താളംതെറ്റും. മികവിന് വേണ്ടി ഓടുന്ന സമയത്ത് നല്ലൊരു ഉറക്കം കിട്ടുക എന്നത് ഇക്കാലത്ത് പ്രൊഫഷണലുകൾക്ക് ഒരനുഗ്രഹമാണ്. നല്ലൊരു ഉറക്കം കിട്ടാൻ കിടക്കുന്നതിന് അൽപം മുൻപ് ഇവ ആഹാരത്തിൽ ഉൾപ്പെടുത്തിനോക്കൂ. നല്ല ഫലം ലഭിക്കും.

kiwi

കിവി

നല്ലതുപോലെ നാരുകളടങ്ങിയ ഒരു പഴവർഗമാണ് കിവി. ഇത് കഴിക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയെ മികച്ചതാക്കും. പ്രത്യേകതരം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയതിനാൽ ഇവ രാത്രി ഉറങ്ങും മുൻപ് കഴിക്കുന്നത് നല്ലതാണ്.

വാഴപ്പഴം

പൊട്ടാസ്യവും മഗ്‌നീഷ്യവും ധാരാളമടങ്ങിയ വാഴപ്പഴത്തിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. സെറോടോണിൻ,മെലോടോണിൻ എന്നിവയുടെ നിർമ്മാണത്തിന് ഇത് സഹായിക്കും. അതുവഴി ശരീരപേശികളെ അയച്ചിടാൻ കഴിയും. അങ്ങനെ മികച്ച ഉറക്കം രാത്രി ലഭിക്കും.

ആൽമണ്ട്, വാൾനട്ട്

മെലാടോണിനും മഗ്നീഷ്യവും ധാരാളമടങ്ങിയ ഇവ നല്ല ഉറക്കത്തിന് സഹായിക്കുന്നവയാണ്. ഗാഢമായ നിദ്രയ്‌ക്ക് സഹായിക്കുന്നവയാണ് ആൽമണ്ടും വാൾനട്ടും.

fish

മത്സ്യം

വിറ്റാമിൻ ഡി, ഒമേഗ ത്രി ഫാറ്റി ആസിഡ് എന്നിവയടങ്ങിയ മത്സ്യങ്ങൾ സെറോടോണിന്റെ അളവ് ക്രമീകരിക്കുന്നു. മെലോടോണിൻ നിർമ്മിക്കുന്ന വിറ്റാമിൻ ബി6ന്റെ ഉൽപാദനം സാൽമൺ പോലെയുള്ള മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ ലഭിക്കും.

egg

മുട്ട

ട്രിപ്റ്റോഫാൻ അടങ്ങിയൊരു ഭക്ഷണമാണ് മുട്ട.മെലാടോണിനും വിറ്റാമിൻ ഡിയുമടങ്ങിയ മുട്ട. ഉറത്തിന് ഒന്നോ രണ്ടോ മണിക്കൂർ മുൻപ് മുട്ട കഴിച്ചാൽ നല്ല ഉറക്കം ലഭിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.