watermelon

കനത്ത ചൂട് മാറി മഴയെത്തിയെങ്കിലും തണ്ണിമത്തനോടുള്ള പ്രിയം ആരും ഉപേക്ഷിച്ചിട്ടുണ്ടാവില്ല. വിപണിയിലിന്ന് പല നിറത്തിലെ തണ്ണിമത്തനുകളും ലഭ്യമാണ്. എന്നാൽ തണ്ണിമത്തൻ വാങ്ങുന്ന പലരും കബളിപ്പിക്കപ്പെടുന്നുണ്ട്. പുറം നോക്കി പാകമായതാണോ ഇല്ലയോയെന്ന് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്തതിനാൽ മുറിച്ച് കഴിക്കാൻ ഒരുങ്ങുമ്പോഴായിരിക്കും മിക്കവരും പറ്റിക്കപ്പെട്ടതായി തിരിച്ചറിയുന്നത്. മരുന്നടിച്ച് പഴുപ്പിച്ചതും കൃത്രിമ നിറങ്ങൾ കുത്തിവച്ചതുമായി തണ്ണിമത്തനാണ് കൂടുതൽ വിണിയിലുള്ളത്. ചിലത് പുറമേ പാകമായതായതായി തോന്നിപ്പിക്കുമെങ്കിലും മുറിച്ച് നോക്കുമ്പോഴായിരിക്കും പഴുക്കാതെ വെള്ളനിറത്തിലായി കാണുന്നത്.

എന്നാലിനി തണ്ണിമത്തൻ മായം കലർന്നതാണോയെന്നും സുരക്ഷിതമാണോയെന്നും എളുപ്പത്തിൽ തിരിച്ചറിയാം. തണ്ണിമത്തൻ പഴുപ്പിക്കാൻ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന രാസവസ്‌തു എറിത്രോസൈൻ ബി ആണ്. പഴുത്തതായും ജ്യൂസിയായും കാണപ്പെടാൻ ഉപയോഗിക്കുന്ന ചുവന്ന നിറത്തിലെ ഡൈ ആണിത്. തണ്ണിമത്തൻ ചീഞ്ഞ് പോകാതെ കൂടുതൽ കാലം ഇരിക്കാനും ഈ ഡൈ സഹായിക്കും.

എന്നാൽ എറിത്രോസൈൻ ആരോഗ്യത്തിന് ഹാനികരമാണ്. ഇത് കൂടുതലായി ശരീരത്തിൽ എത്തുന്നത് തലകറക്കം, ഛർദ്ദി, വയറിളക്കം, വയറുവേദന, വിശപ്പില്ലായ്‌മ എന്നിവയ്ക്ക് കാരണാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് വന്ധ്യത സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ന്യൂട്രീഷൻ ആന്റ് ഫുഡ് സയൻസ് ജേർണൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.

തണ്ണിമത്തനിലെ മായം എങ്ങനെ എളുപ്പത്തിൽ കണ്ടെത്താം?

നല്ലൊരു തണ്ണിമത്തൻ എങ്ങനെ തിരഞ്ഞെടുക്കാം