kids

സഹോദരനോ അല്ലെങ്കിൽ സഹോദരിക്കോ ഒപ്പം കളിച്ചുവളരുകയെന്ന് പറയുന്നത് ഒരു ഭാഗ്യം തന്നെയാണ്. ചേട്ടനോ ചേച്ചിയോ കാണാതെ അവരുടെ പ്ലേറ്റിൽ നിന്ന് ആഹാരം അടിച്ചുമാറ്റിയ വിരുതന്മാരും ഉണ്ടാകും. ഒന്നിലധിതം കുട്ടിയുള്ള വീട്ടിൽ എന്തായാലും ഇത്തരമൊരു കാര്യം നടന്നുകാണും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


രണ്ട് സഹോദരങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ചെറിയ കുട്ടി ആദ്യം ഭക്ഷണം കഴിച്ച് കഴിഞ്ഞു. ചേട്ടൻ ടിവിയിൽ നോക്കിയിരിക്കുകയാണ്. പ്ലേറ്റിലാണെങ്കിൽ ഭക്ഷണവും ഉണ്ട്. സഹോദരൻ നോക്കുന്നില്ലെന്ന് മനസിലാക്കിയ കുസൃതിക്കാരൻ പതിയെ ആ ഭക്ഷണമെടുക്കുന്നു. തുടർന്ന് വായിലേക്ക് വയ്ക്കാൻ നോക്കുമ്പോഴാണ് പിതാവിന്റെ പൊട്ടിച്ചിരി കേൾക്കുന്നത്.

ഇതുകേട്ട് കുട്ടി പിതാവിനെ നോക്കുകയാണ്. താൻ പിടിക്കപ്പെട്ടെന്നും അച്ഛൻ ഇതൊക്കെ ക്യാമറയിൽ ഷൂട്ട് ചെയ്യുന്നുണ്ടെന്നും മനസിലായതോടെ കുട്ടി ആദ്യം തല താഴ്ത്തിയിരിക്കുകയാണ്. അൽപസമയത്തിന് ശേഷം അവിടെ നിന്ന് എഴുന്നേൽക്കുകയും, കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേക്ക് പോകുകയുമാണ്. ഇതൊക്കെ കണ്ട് ചേട്ടൻ അന്തംവിട്ട് നിൽക്കുന്നതും വീഡിയോയിൽ കാണാം.

ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 'താൻ മിടുക്കനാണെന്ന് ആദ്യം അവൻ കരുതി, ഹലോ! ആരും വിഷമിക്കേണ്ട. അവന് മറ്റൊരുറോൾ ലഭിച്ചു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം പതിമൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ ലൈക്ക് ചെയ്തു. ചിലരാകട്ടെ, കുട്ടിക്കാലത്ത് താനും ഇങ്ങനെയായിരുന്നു എന്നൊക്കെ പറഞ്ഞ് വീഡ‌ിയോയുടെ താഴെ കമന്റ് ചെയ്‌തിട്ടുണ്ട്.

View this post on Instagram

A post shared by Mary Beth Feichter (@marybethfeichter)