ലോകത്തിലെ ഏറ്റവും വലിയ വീട് ഏതാണെന്നും അതിൽ ആരാണ് താമസിക്കുന്നതെന്നും അറിയാമോ? ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരായ അംബാനിയുടെയോ അദാനിയുടെയോ വീട് ആയിരിക്കുമെന്ന് കരുതിയവർക്ക് തെറ്റി. ലോകത്തിലെ ഏറ്റവും വലിയ വസതി നമ്മുടെ പ്രധാനമന്ത്രി മോദിയുടെ നാടായ ഗുജറാത്തിലാണുള്ളത്.
ഗുജറാത്ത് ബറോഡയിലെ ഗെയ്ക്വാദ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി വിലാസം കൊട്ടാരമാണ് ലോകത്തിലെ ഏറ്റവും വലിപ്പമുള്ള സ്വകാര്യ വസതി. ലണ്ടനിലെ രാജകൊട്ടാരമായ ബക്കിംഗ്ഹാം കൊട്ടാരത്തേക്കാൾ നാലിരട്ടി വലിപ്പമാണ് ലക്ഷ്മി വിലാസം കൊട്ടാരത്തിന്. ഒരുകാലത്ത് ബറോഡ ഭരിച്ചിരുന്നവരാണ് ഗെയ്ക്വാദുമാർ. നിലവിൽ കുടുംബത്തിന്റെ ഏറ്റവും തലപ്പത്തുള്ളയാൾ ഹിസ് റോയൽ ഹൈനസ് സമർജിത്സിൻഹ് ഗെയ്ക്വാദ് ആണ്. രാധികാരാജെ ഗെയ്ക്വാദാണ് സമർജിത്ത്സിന്നിന്റെ പത്നി.
ഗുജറാത്തിലെ വാങ്കനെർ സംസ്ഥാനത്തിൽ 1978 ജൂലായ് 19നാണ് രാധികാരാജെ ജനിച്ചത്. രാധികയുടെ പിതാവ് ഡോ. എം കെ രഞ്ജിത്സിൻഹ് ഝാല ഐഎഎസ് സ്വന്തമാക്കുന്നതിനായി തന്റെ രാജകീയ പദവി ഉപേക്ഷിച്ചിരുന്നു.
ഡൽഹി യൂണിവേഴ്സിറ്റിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് രാധികരാജെ ഗെയ്ക്വാദ് ഇന്ത്യൻ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2002ൽ മഹാരാജ സമർജിത്സിൻ ഗെയ്ക്വാദുമായുള്ള വിവാഹത്തിന് മുമ്പ് രാധിക പത്രപ്രവർത്തകയായി ജോലി ചെയ്തിരുന്നു. 2012ൽ ലക്ഷ്മി വിലാസ് കൊട്ടാരത്തിൽ നടന്ന പരമ്പരാഗത ചടങ്ങിലാണ് സമർജിത്സിംഗ് ഗെയ്ക്വാദ് ബറോഡ കിരീടം ചൂടിയത്.
1890ൽ മഹാരാജ സയാജിറാവു ഗെയ്ക്വാദ് മൂന്നാമൻ ആണ് ലക്ഷ്മി വിലാസം കൊട്ടാരം നിർമ്മിച്ചത്. ഹൗസിംഗ്. കോമിന്റെ കണക്കുകൾ പ്രകാരം 3,04,92,000 ചതുരശ്ര അടിയിലാണ് ലക്ഷ്മി വിലാസം കൊട്ടാരം പണിതിരിക്കുന്നത്. 8,28,821 ചതുരശ്ര അടിയാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന്. 15,000 കോടി രൂപ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും സമ്പന്ന വസതിയായ മുകേഷ് അംബാനിയുടെ ആന്റിലിയയുടെ വിസ്തീർണ്ണം 48,780 ചതുരശ്ര അടിയാണ്. ലക്ഷ്മി വിലാസം കൊട്ടാരത്തിൽ 170ലധികം മുറികളുള്ളതാണ്. അക്കാലത്ത് ഏകദേശം 180,000 ബ്രിട്ടൺ പൗണ്ടിനാണ് (1,90,97,985.08 രൂപ) കൊട്ടാരം പണിതത്. കൊട്ടാരത്തിൽ ഒരു ഗോൾഫ് കോഴ്സും ഉണ്ട്.