dowry

1961ലാണ് ഇന്ത്യയിൽ സ്ത്രീധനം നിരോധിക്കപ്പെട്ടത്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയ മാദ്ധ്യമമായ എക്‌സിൽ പ്രചരിക്കപ്പെടുന്ന ഡൗറി കാൽക്കുലേറ്റർ ചർച്ചകൾക്ക് വഴി വയ്‌ക്കുകയാണ്. ഈ ഡൗറി കാൽക്കുലേറ്റർ പ്രചരിക്കുന്ന സ്ഥലമാണ് ഏറെ രസകരം. ഇന്ത്യയിലെ ഏറ്റവും വലിയ വൈവാഹിക വെബ്സൈറ്റുകളിലൊന്നായ ഷാദി ഡോട്ട് കോമിലാണ് ഡൗറി കാൽക്കുലേറ്ററുള്ളത്.

നിങ്ങൾ എത്ര സ്ത്രീധനം അർഹിക്കുന്നുണ്ട് എന്ന ചോദ്യത്തോടെയാണ് ഡൗറി കാൽക്കുലേറ്റർ ഉപഭോക്താക്കളെ വരവേൽക്കുന്നത്. തുടർന്ന് വളരെ നന്നായി വസ്ത്രം ധരിച്ച ഒരാൾ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെടും. വീട്, പുസ്തകങ്ങൾ, ബാഗ് നിറയെ പണം തുടങ്ങിയ പശ്ചാത്തലത്തിലായിരിക്കും അയാളുടെ വരവ്. ഇതൊക്കെയാണ് സ്ത്രീധനം തിട്ടപ്പെടുത്താനുള്ള അളവുകോലുകൾ എന്ന് വിചാരിച്ച് മുന്നോട്ടു പോകുന്നവരെ കാത്ത് ചില കാര്യങ്ങളുണ്ടാകും.

'കാൽക്കുലേറ്റ് ഡൗറി എമൗണ്ട്' എന്ന ബട്ടണിൽ അമർത്തുമ്പോൾ ഒരു വെബ് പേജ് തുറക്കപ്പെടും. 2001 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട് 91,202 മരണങ്ങൾ നടന്നുവെന്ന് കാണിക്കും. ഇതാണോ അവളുടെയും ജീവിതം അർഹിക്കുന്നത് എന്ന ചോദ്യവും തുടർന്നുണ്ടാകും. സ്ത്രീധനം ഇല്ലാത്ത രാജ്യമാക്കി നമുക്ക് ഇന്ത്യയെ മാറ്റാം. മാറ്റം സൃഷ്‌ടിക്കാം എന്ന സന്ദേശവും അതിനൊപ്പമുണ്ട്.

നിരവധിപേരാണ് ഇത് കണ്ട് അഭിപ്രായവുമായി എത്തിയത്. ''ഷാദി ഡോട്ട് കോമിൽ ഡൗറി കാൽക്കുലേറ്റർ കണ്ടപ്പോൾ ആദ്യം ഞെട്ടലാണുണ്ടായത്. തുടർന്ന് കാര്യം അറിഞ്ഞപ്പോൾ അവരോട് ബഹുമാനം തോന്നി''-ഒരു ഉപഭോക്താവിന്റെ കമന്റ് ഇങ്ങനെയായിരുന്നു.

Initially was shocked to see Dowry calculator in https://t.co/EQr0sQBWQD

A segment of the site show users how much they are worth in the 'dowry' stakes. When you enter your details like educational qualification and income, you are in for a surprise.

Instead of showing their… pic.twitter.com/a9jw1P3oBf

— The Cancer Doctor (@DoctorHussain96) May 19, 2024

ഇത്തരത്തിൽ സാമൂഹിക പ്രതിബദ്ധമാർന്ന പ്രവർത്തനം കാഴ്‌ചവയ‌്ക്കുന്നതിന് ഷാദി ഡോട്ട് കോമിന്റെ പിന്നണി പ്രവർത്തകർക്ക് അവാർഡ് നൽകണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.