pep

ലണ്ടൻ : മാഞ്ചസ്റ്റർ സിറ്റിയെ തുടർച്ചയായ നാലാം പ്രിമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച പെപ്പ് ഗാർഡിയോളയെ പ്രിമിയർലീഗ് മാനേജർ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തു. 2016ൽ സിറ്റിയിലെത്തിയ പെപ്പ് അഞ്ചാം തവണയാണ് പ്രിമിയർ‌ ലീഗിലെ കോച്ച് ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെടുന്നത്. ഗാഡിയോളയുടെ കീഴിൽ ആറ് തവണ സിറ്റി പ്രിമിയർ ലീഗ് കിരീടം നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ ടീമിനെ യൂറോപ്യൻ ചാമ്പ്യന്മാരുമാക്കിയിരുന്നു.

കഠിനാധ്വാനത്തിന്റെയും മാഞ്ചസ്റ്റർ സിറ്റി ക്ലബിലെ എല്ലാ ഡിപ്പാർട്ട്മെന്റിലുള്ളവരുടേയും മികവിന്റെയും പ്രതിഫലമാണ് ഈ അവാർഡ്.

പെപ്പ് ഗാർഡിയോള