jasmin

ന്യൂഡൽഹി: പർവീൺ ഹൂഡയെ സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് നഷ്ടമായ ഒളിമ്പിക്സ് ക്വാട്ട തിരിച്ച് പിടിക്കാൻ നാളെ തായ്‌ലൻഡിൽ തുടങ്ങുന്ന രണ്ടാം ഒളിമ്പിക്സ് യോഗ്യതാ ബോക്സിംഗ് മത്സരത്തിൽ വനിതകളുടെ 57 കിലോ വിഭാഗത്തിൽ ജാസ്മിൻ ലാംബോറിയ മത്സരിക്കും. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസിയായ വാഡ അച്ചടക്ക നടപടിയുടെ ഭാഗമായി പർവീണിനെ 22 മാസത്തേക്കാണ് വിലക്കിയത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ പർവീൺ നേടിയ വെങ്കല മെഡൽ തിരിച്ചെടുത്തിരുന്നു. നിഖാത് സരിൻ,​ പ്രീതി,​ ലവ്‌ലിന ബോർഗൊഹെയ്ൻ എന്നീ വനിതാ താരങ്ങൾ നേരത്തേ തന്നെ ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.