evm

മുംബയ്: മഹാരാഷ്ട്രയിൽ ഇം.വി.എം മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമിൽ ഗുരുതര സുരക്ഷാ വീഴ്‌ചയെന്ന ആരോപണവുമായി എൻ.സി.പി. സ്ട്രോംഗ് റൂമിന് സമീപം അജ്ഞാതൻ സുരക്ഷ ലംഘിച്ചെത്തിയെന്നും നടപടിയെടുക്കണമെന്നും അഹമ്മദ് നഗറിലെ എൻ.സി.പി (ശരത് പവാർ വിഭാഗം) സ്ഥാനാർത്ഥി നിലേഷ് ലാങ്കെ ആവശ്യപ്പെട്ടു. ത്രിതല സുരക്ഷ ലംഘിച്ച് ഗോഡൗണിൽ കടക്കാൻ ഒരാൾ ശ്രമിച്ചു. ഇയാൾ സിസി ടിവി ക്യാമറകൾ ഓഫാക്കാൻ ശ്രമിച്ചു. പാർട്ടി പ്രവർത്തകരാണ് ഇയാളെ തടഞ്ഞതെന്നും നിലേഷ് ലാങ്കെ പറഞ്ഞു. സ്‌ട്രോംഗ് റൂമിലെ ദൃശ്യങ്ങൾ പുറത്തുവിട്ട ലാങ്കെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സുപ്രിയ സുലെയും സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.